SV Motors SV Motors

താനൂർ കസ്റ്റഡി കൊല, അന്വേഷണം സിബിഐ ഏറ്റെടുത്തു, കുമാർ റൗണക്ക് അന്വേഷണ ഉദ്യോഗസ്ഥൻ

കൊച്ചി: താനൂർ ലഹരിക്കേസിൽ താനൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കേസന്വേഷണം സിബിഐ ഏറ്റെടുത്തു. തിരുവനന്തപുരം ആസ്ഥാനമായുള്ള സ്പെഷ്യൽ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി കുമാർ റൗണക്ക് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.

ഇത് സംബന്ധിച്ച എഫ്ഐആർ തിരുവനന്തപുരം യൂണിറ്റ് പോലീസ് സുപ്രണ്ട് ദിവ്യ സാറ തോമസ് ഐപിഎസ് എറണാകുളം സിബിഐ സ്പെഷ്യൽ കോടതിയായ ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
ഈ കേസ് ഇതുവരെ അന്വേഷിച്ച സംസ്ഥാന ക്രൈം ബ്രാഞ്ച് പ്രതികളാക്കിയിട്ടുള്ള ജിനു എന്നറിയപ്പെടുന്ന ജിനേഷ്, ആൽവിൻ അഗസ്റ്റിൻ, അഭിമന്യു, വിപിൻ എന്നിവരെ മാത്രമാണ് സിബിഐയും പ്രതിപ്പട്ടികയിൽ ചെയ്തിട്ടുള്ളത്. യഥാക്രമം ഒന്ന് മുതൽ നാലുവരെയുള്ള പ്രതികളാണിവർ. ഇതിൽ ഒന്നാം പ്രതി ജിനേഷ് സീനിയർ സിപിഒ (ഗ്രേഡ് )ഉം മറ്റുള്ളവർ സിപിഒമാരുമാണ്. ജിനേഷ് ഒഴിച്ചുള്ളവർ മലപ്പുറം എസ്പിയുടെ നേരിട്ടുള്ള ഡാൻസാഫ് ടീമിലെ അംഗങ്ങളാണ്.

കഴിഞ്ഞ മാസം ഓഗസ്റ്റ് ഒന്നിനാണ് താമീർ ജെഫ്രി എന്ന 30 വയസുകാരൻ താനൂർ പോലീസ് സ്റ്റേഷനിൽ ദുരൂഹ സാഹചര്യത്തിൽ മരണമടയുന്നത്. കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് താമീർ ജെഫ്രി പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതാണെന്നുകണ്ടെത്തിയിരുന്നു. മലപ്പുറത്തു ചേളാരിയില്‍ നിന്ന് ജൂലൈ 31 നു രാത്രിയിലാണ് താമിര്‍ ഉള്‍പ്പെടെ ഒരു സംഘത്തെ പോലീസ് പിടികൂടിയത്. ലഹരിമരുന്നു കൈവശമുണ്ടെന്ന് സംശയിച്ചു പിടികൂടിയ താമിറിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും ആഗസ്ത് ഒന്നിന് രാവിലെ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്നുമാണ് കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top