സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 88.39 ആണ് ഈ വര്‍ഷത്തെ വിജയശതമാനം. 99.60 ശതമാനം വിജയവുമായി വിജയവാഡ മേഖല ഒന്നാമത് എത്തി. 99.32% വിജയവുമായി തിരുവനന്തപുരം മേഖലയാണ് രണ്ടാം സ്ഥാനത്ത്. 42 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഫെബ്രുവരി 15നും ഏപ്രില്‍ 4നും ഇടയില്‍ നടന്ന ബോര്‍ഡ് പരീക്ഷ എഴുതിയത്.

പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍.16,92,794 പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 14,96,307 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷാ ഫലം cbse.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫലങ്ങള്‍ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top