അങ്കണവാടി കുട്ടികൾക്ക് രാഖി കെട്ടി ബിജെപി കൗൺസിലർ; ഫോട്ടോ എടുത്ത് കേന്ദ്രസർക്കാരിന് അയക്കാൻ നിർദേശം

തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി കുട്ടികൾക്ക് രാഖി കെട്ടിയതിൽ പ്രതിഷേധം കനക്കുന്നു. രാഖി കെട്ടാൻ നിർദേശം നൽകിയ വർക്കല താലൂക്ക് ചൈൽഡ് ഡെവല്പ്മെന്‍റ് പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിലാണ് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയത്. വർക്കല കണ്ണമ്പ വാർഡിലെ അങ്കണവാടിയിലാണ് കുട്ടികളെക്കൊണ്ട് രാഖി കെട്ടിപ്പിച്ചത്. ബിജെപിയുടെ നഗരസഭാ കൗണ്‍സിലറാണ് സ്വന്തം വാര്‍ഡിലെ കണ്ണമ്പ, ചാലുവിള അങ്കണവാടികളിൽ രാഖി കെട്ടിയത്.

Also Read : സ്‌കൂളിൽ മുട്ട പുഴുങ്ങിയതിൽ പ്രതിഷേധം; ടിസി വാങ്ങി 84 വിദ്യാർഥികൾ

അങ്കണവാടി ടീച്ചേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അഡീഷണൽ ചൈൽഡ് ഡെവല്പ്മെന്‍റ് പ്രോജക്ട് ഓഫീസർ ജോതിഷ്മതി രാഖി നിർമിക്കാൻ നിർദേശം നൽകിയത്. രാഖി ധരിപ്പിച്ചതിനു ശേഷം ഫോട്ടോയെടുത്തശേഷം കേന്ദ്ര സര്‍ക്കാരിന്‍റെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശം നൽകിയിരുന്നു. ഹര്‍ ഘര്‍ തിരംഗ പരിപാടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ സര്‍ക്കുലറിൽ രാഖി കെട്ടണമെന്ന നിര്‍ദ്ദേശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top