ദുരന്തബാധിതരെ ദുരിതത്തിലാക്കി കേന്ദ്രം; വായ്പ എഴുതി തള്ളുന്നതില്‍ മൗനം

മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍. മറുപടി ഹൈക്കോടതിയെ അറിയിക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി. മൂന്നാഴ്ച കഴിഞ്ഞ് വിഷയം വീണ്ടും കോടതി പരിഗണിക്കും. സംസ്ഥാന സർക്കാർ കടം എഴുതി തള്ളിയിരുന്നു. ഇക്കാര്യം കോടതി ഓർമ്മിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തം സംഭവിച്ചപ്പോൾ കയ്യയച്ച് സഹായിച്ച കേന്ദ്രസർക്കാർ കേരളത്തോട് കാട്ടുന്ന അവഗണന തുടരുകയാണ്. പഞ്ചാബ് ,ഹിമാചല്‍ എന്നിവിടങ്ങളിൽ മഴക്കെടുതി ബാധിച്ചപ്പോൾ പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Also Read : മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്; കച്ചവടം നഷ്ടപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് മന്ത്രി കെ രാജൻ

ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരളത്തിന്റെ ആവശ്യങ്ങൾ നിരസിക്കുകയും മറ്റു സംസ്ഥാനങ്ങൾക്ക് സഹായം നൽകുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top