പുതുതായി പ്രൈവറ്റ് ജോലിക്ക് കയറുന്നവർക്ക് കോളടിച്ചു; കേന്ദ്ര സർക്കാർ തരും 15,000 രൂപ

തൊഴിലില്ലായിമ പരിഹരിക്കയുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര സർക്കാർ ആരംഭിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് (ELI) പദ്ധതിയുടെ ഭാഗമായാണ് പ്രൈവറ്റ് ജോലിക്ക് കയറുന്നവർക്ക് 15,000 രൂപ നൽകുന്നത്. എല്ലാ മേഖലകളിലും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക, സാമൂഹിക സുരക്ഷ ഉറപ്പാക്കുക, ഉല്‍പ്പാദന മേഖലയെ പരിപോഷിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 2024- 25 ലെ കേന്ദ്ര ബജറ്റിലാണ് യുവാക്കള്‍ക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വേണ്ടി ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
Also read : കോർപറേറ്റ് ജോലി വിട്ട് പൂ കച്ചവടം തുടങ്ങി; 29 കാരിയുടെ ഒരു മാസത്തെ സമ്പാദ്യം 13 ലക്ഷം
2025 ഓഗസ്റ്റ് 1 നും 2027 ജൂലൈ 31 നും ഇടയില്‍ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. അതിന്റെ ഭാഗമായി ആദ്യമായി ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക സഹായവും പദ്ധതി വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും, അവരുടെ തൊഴില്‍ നിലനിര്‍ത്താനും തൊഴിലുടമകളെ കൂടി പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് പദ്ധതിയുടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നിര്‍മ്മാണ മേഖലയ്ക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. 2 ഗഡുക്കള്‍ ആയിട്ടാണ് പണം നൽകുക. ആദ്യ ഗഡു 6 മാസത്തെ സേവനത്തിന് ശേഷവും, രണ്ടാം ഗഡു 12 മാസത്തെ സേവനത്തിനു ശേഷവുമാകും ലഭിക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here