ജയിലുകളിൽ വൻ അഴിച്ചുപണിക്ക് പദ്ധതിയിട്ട് കേന്ദ്രം; തീവ്രവാദ ക്രിമിനൽ ബന്ധങ്ങൾ തടയുക ലക്ഷ്യം

രാജ്യത്തെ ജയിലുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ പദ്ധതികൾക്ക് തടയിടാൻ ഒരുങ്ങി കേന്ദ്രം. ക്രിമിനലുകളും തീവ്രവാദ സംഘടനകളും തമ്മിലുള്ള അടുത്ത ബന്ധം തകർക്കുക ലക്ഷ്യമിട്ടാണ് ജയിലുകളിൽ അടിമുടി മാറ്റം വരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്. ഇതുവഴി തീവ്രവാദ റിക്രൂട്ട്മെന്റുകളും ക്രിമിനൽ ഗൂഢാലോചനകളും തകർക്കാൻ സാധിക്കും.

നിസ്സാര കുറ്റങ്ങൾക്ക് ജയിലിലെത്തുന്ന സാധാരണ തടവുകാരെയാണ് തീവ്രവാദ കേസുകളിലെ പ്രതികൽ കയ്യിലെടുക്കുന്നത്. ഇവരുമായി അടുപ്പത്തിലായി ഭീകരവാദ ആശയങ്ങൾ പറഞ്ഞു കൊടുത്തു കുറ്റകൃത്യങ്ങൾ ചെയ്യിപ്പിക്കുന്നു. ഈ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് ജയിലുകളിൽ മാറ്റങ്ങൾ കൊണ്ട് വരുന്നത്. ഭീകരവാദ കേസുകളിലെ പ്രതികളെ മറ്റു ക്രിമിനൽ കേസുകളിലെ തടവുകാരുമായി ഒരുമിച്ചു പാർപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കും.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും ചെറിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരെയും വേർതിരിച്ച് പാർപ്പിക്കും. തടവുകാരുടെ സ്വഭാവം, കുറ്റകൃത്യത്തിന്റെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിലാകും സെല്ലുകൾ തീരുമാനിക്കുക. പ്രത്യേക ജയിലുകളും പരിഗണനയിൽ ഉണ്ട്. തീവ്രവാദ കേസുകളിലെ തടവുകാരെ പാർപ്പിക്കുന്നതിനായി അതീവ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പ്രത്യേക ജയിലുകൾ സ്ഥാപിക്കുന്നതിനോ നിലവിലുള്ള ജയിലുകൾ മാറ്റുന്നതിനോ ഉള്ള സാധ്യതകൾ പരിഗണിക്കുന്നുണ്ട്

ജയിലുകളിൽ വർധിച്ചു വരുന്ന മൊബൈൽ ഉപയോഗങ്ങൾ തടയാൻ ജാമിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. തടവുകാരുടെ നീക്കങ്ങൾ, സന്ദർശകരുമായുള്ള സംഭാഷണങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനായി പുതിയ നിരീക്ഷണ സംവിധാനങ്ങലും കൊണ്ട് വരും. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറും.

പുതിയ ‘മാതൃകാ ജയിൽ മാനുവൽ’ (Model Prison Manual) സംസ്ഥാനങ്ങൾ അംഗീകരിക്കാനും നടപ്പിലാക്കാനും കേന്ദ്രം ശക്തമായ സമ്മർദ്ദം ചെലുത്തുമെന്നാണ് വിവരം.

ഇതിനായി ജയിലുകളിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും. ലഹരിമരുന്ന് കടത്ത് കേസുകളിലെ തടവുകാരെ പ്രത്യേകമായി നിരീക്ഷിക്കാനും കേന്ദ്രം നേരത്തെ തന്നെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഈ ജയിൽ തീവ്രവാദത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ചരിത്രപരമായ മാറ്റത്തിനാണ് കേന്ദ്രം ഇതിലൂടെ തുടക്കം കുറിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top