ചാലക്കുടിയിലെ തീപിടുത്തത്തില്‍ ആശങ്കയായി ഗ്യാസ് ഗോഡൗണ്‍; സിലിണ്ടറുകള്‍ നീക്കുന്നു; തീയണയ്ക്കാനും ശ്രമം

ചാലക്കുടിയില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ വന്‍തീപിടുത്തം. ഊക്കന്‍സ് പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിനാണ് രാവിലെ 8.30ന് തീപിടിച്ചത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള നടപടികള്‍ തുടങ്ങി. എന്നാല്‍ ടിന്നര്‍ അടക്കമുള്ള വസ്തുക്കള്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മൂന്ന് മണിക്കൂര്‍ പിന്നിട്ടിട്ടും തീയണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
തീപിടുത്തമുണ്ടായ കടയ്ക്ക് സമീപം ഗ്യാസ് ഗോഡൗണ്‍ ഉള്ളതും ആശങ്ക വര്‍ദ്ധിപ്പിക്കുയാണ്. ഗോഡൗണില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ നീക്കം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തൃശൂര്‍, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിയിട്ടുണ്ട്. എറ്റ് ജില്ലകളിലെ കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്താന്‍ സന്ദേശം നല്‍കിയിട്ടുണ്ട്.
മറ്റ് കടകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ പെയിന്റ് സൂക്ഷിച്ചിരുന്ന ഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here