‘കേരളത്തിൽ മാറ്റം അനിവാര്യം’; ഇടത് വലത് മുന്നണികൾക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി

കേരളത്തിൽ മാറ്റം അനിവാര്യമാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം മാറാൻ പോകുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരെ രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

കേരളത്തിലെ അഴിമതി അവസാനിപ്പിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ ബിജെപി നേടിയ മുന്നേറ്റം ഇതിന്റെ തുടക്കമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്രയും കാലം എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ തകർക്കുകയായിരുന്നു. വികസനവും നല്ല ഭരണവും വാഗ്ദാനം ചെയ്യുന്ന മൂന്നാം ബദലായി ബിജെപി മാറിയിരിക്കുന്നു.

ഇരു മുന്നണികൾക്കും വ്യത്യസ്ത പതാകകളാണെങ്കിലും അജണ്ട ഒന്നാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുമെങ്കിലും ജനങ്ങളുടെ അവസ്ഥ മാറുന്നില്ല. ഈ സാഹചര്യം മാറാൻ എൻഡിഎ സർക്കാർ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 25 വർഷത്തിനുള്ളിൽ കേരളത്തെ ‘വികസിത കേരളം’ ആക്കി മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിനായി ജനങ്ങൾ ബിജെപിക്ക് അനുകൂലമായി വിധിയെഴുതണം.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യ മേഖലയ്ക്കും കരുത്തേകുന്ന ഒട്ടനവധി പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തൃശൂർ – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ സർവീസ്, സാധാരണക്കാർക്ക് മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്ന പുതിയ അമൃത് ഭാരത് ട്രെയിനും അദ്ദേഹം കേരളത്തിന് സമർപ്പിച്ചു. തെരുവ് കച്ചവടക്കാർക്ക് കൈത്താങ്ങായി ഒരു ലക്ഷം രൂപയുടെ പിഎം സ്വനിധി ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തു.

തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ നാഷണൽ ഇന്നോവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബിന് (NITEH) ശിലാസ്ഥാപനം നിർവഹിച്ചു. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യാധുനിക റേഡിയോ സർജറി സെന്റർ യാഥാർത്ഥ്യമായി. പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top