വേടൻ്റെ പീഡനത്തിലും തെളിവുണ്ട്… മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ട വെളിപ്പെടുത്തലുകൾ ശരിവച്ച് പൊലീസ് കുറ്റപത്രം

റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ യുവഡോക്ടർ നൽകിയ ബലാൽസംഗപരാതിയിൽ തെളിവുകൾ നിരത്തി കുറ്റപത്രം സമർപ്പിച്ച് പൊലീസ്. വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പിന്നീട് ഏകപക്ഷീയമായി ബന്ധത്തിൽ നിന്ന് പിന്മാറിയെന്നും ആയിരുന്നു പരാതി. വേടൻ്റെ ലൈംഗിക വൈകൃതങ്ങൾ മാധ്യമ സിൻഡിക്കറ്റിലൂടെയാണ് പരാതിക്കാരി തുറന്നു പറഞ്ഞത്. 2021നും 23നും ഇടയിലായിരുന്നു കേസിന് അടിസ്ഥാനമായ സംഭവങ്ങൾ.

ഇക്കഴിഞ്ഞ ജൂലൈയിലാണ് പരാതിക്കാരി തൃക്കാക്കര പോലീസിനെ സമീപിച്ചത്. കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ഏറെ നാൾ വേടൻ ഒളിവിൽ കഴിഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയ ശേഷമാണ് പോലീസ് വേടനെ ചോദ്യം ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതി ശരിവെക്കുന്നതാണ് കുറ്റപത്രത്തിലെ കണ്ടെത്തലുകൾ. വേടൻ്റെ വാട്സാപ്പ് ചാറ്റുകൾ കൂടാതെ സാക്ഷിമൊഴികളും ശേഖരിച്ചാണ് മൂന്നുമാസത്തിനുളളിൽ പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.

വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാൽ ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് അന്നത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.

കഞ്ചാവ് കേസിൽ കുറ്റം സ്ഥിരീകരിച്ച് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസും കഴിഞ്ഞദിവസം വേടനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. വേടൻ അടക്കം ഒമ്പത് പ്രതികളാണ് ഈ കേസിലുള്ളത്. ഏപ്രിൽ 28നാണ് തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. പുലിപ്പല്ല് കൈവശം വച്ചതിന് തൊട്ടുപിന്നാലെ വനംവകുപ്പും വേടനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ദളിത് രാഷ്ട്രീയം പാടുന്ന ചെറുപ്പക്കാരനെ വേട്ടയാടുന്നു എന്ന് ആരോപണങ്ങൾ ഉയർന്ന് ഉദ്യോഗസ്ഥർ വെട്ടിലായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top