എന്തും ചോദിക്കാം, ലൈംഗികതയുമാകാം; പുതിയ സൗകര്യങ്ങളുമായി ഓപ്പൺ എ ഐ

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എ ഐ) സ്ഥാപനമായ ഓപ്പൺ എ ഐ തങ്ങളുടെ ചാറ്റ്‌ബോട്ടിന്റെ നിയന്ത്രണങ്ങളിൽ സുപ്രധാനമായ ഇളവുകൾ പ്രഖ്യാപിച്ചു. ഉപയോക്താക്കളെ കൂടുതൽ ആകർഷിക്കുന്നതിനും ഇടപെടൽ കൂടുതൽ സ്വാഭാവികമാക്കുന്നതിനും വേണ്ടിയാണ് ഈ മാറ്റങ്ങൾ.
കമ്പനിയുടെ സി.ഇ.ഒ. സാം ആൾട്ട്മാൻ (Sam Altman) എക്സിലൂടെ പ്രഖ്യാപിച്ച മാറ്റങ്ങൾ വലിയ ചർച്ചയാവുകയാണ്. ഏറ്റവും പ്രധാനപ്പെട്ടത്, മുതിർന്ന ഉപയോക്താക്കൾക്ക് ഇനി ഓപ്പൺ എ ഐ ഉപയോഗിച്ച് ലൈംഗിക ഉള്ളടക്കങ്ങളും കൈകാര്യം ചെയ്യാൻ കഴുയും.

മുതിർന്ന ഉപയോക്താക്കളെ മുതിർന്നവരായി തന്നെ കണക്കാക്കി ലൈംഗിക ഉള്ളടക്കം 2025 ഡിസംബർ മുതൽ ഓപ്പൺ എ ഐയിൽ ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോർട്ട്. ലൈംഗിക ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ പ്രായപരിശോധനാ സംവിധാനം നടപ്പിലാക്കും. സംഭാഷണ രീതിയുടെ അടിസ്ഥാനത്തിൽ ഉപയോക്താവിന് 18 വയസ്സിന് മുകളിലുണ്ടോ എന്ന് കണക്കാക്കുന്ന സാങ്കേതികവിദ്യ ഇതിന്റെ ഭാഗമായിരിക്കും.

ഉപയോക്താക്കൾക്ക് അവരുടെ എ ഐ. അസിസ്റ്റൻ്റിൻ്റെ വ്യക്തിത്വം ഇഷ്ടാനുസരണം മാറ്റിയെടുക്കാൻ സാധിക്കും. സംസാര ശൈലി, സൗഹൃദപരമായ പെരുമാറ്റം, ഇമോജികളുടെ ഉപയോഗം, സംഭാഷണത്തിലെ തീവ്രത തുടങ്ങിയവ ഉപയോക്താവിന്റെ താൽപ്പര്യത്തിനനുരിച്ച് ക്രമീകരിക്കാം. ഉപയോക്താവ് തിരഞ്ഞെടുക്കുമ്പോൾ മാത്രമേ ഈ സവിശേഷതകൾ പ്രവർത്തിക്കുകയുള്ളൂ എന്ന് ആൾട്ട്മാൻ വ്യക്തമാക്കി.

Also Read : AI വീഡിയോകളെ ആയുധമാക്കി രാഷ്ട്രീയ പ്രചാരണം; കൊണ്ടും കൊടുത്തും പാർട്ടികൾ; ബീഹാറിലും അസമിലും വൻ വിവാദം

18 വയസ്സിന് താഴെയുള്ളവർക്കായി ഓപ്പൺ എ ഐ. നേരത്തെ തന്നെ പ്രത്യേക ചാറ്റ്ജിപിടി സംവിധാനം അവതരിപ്പിച്ചിരുന്നു. ഇത് ലൈംഗികത പോലുള്ള ദൃശ്യപരമായ ഉള്ളടക്കങ്ങൾ തടഞ്ഞ്, ഉപഭോക്താക്കളെ പ്രായത്തിനനുസരിച്ചുള്ള ഉള്ളടക്കത്തിലേക്ക് ഓട്ടോമാറ്റിക്കായി വഴിതിരിച്ചു വിടുന്ന രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

എ ഐ ചാറ്റ്‌ബോട്ടുകൾ കുട്ടികളുടെയും കൗമാരക്കാരുടെയും ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് യു.എസ്. ഫെഡറൽ ട്രേഡ് കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സൗകര്യങ്ങളുമായി ഓപ്പൺ എ ഐ രംഗത്തെത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top