ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ചു; കൈപ്പത്തി തകർന്ന് യുവാവ്

തൃശ്ശൂർ ചാവക്കാട് ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട് പൊട്ടിച്ച് യുവാവ്. റീൽസ് എടുക്കാൻ വേണ്ടിയാണ് ലൈറ്റ് ഹൗസിന് മുകളിൽ കയറിയത്. ഇയാളുടെ കൈപ്പത്തി തകർന്നു. മണത്തല സ്വദേശിയായ സൽമാൻ ഹാരിസിനാണ് അപകടം സംഭവിച്ചത്. ഇയാളുടെ വലതു കൈപ്പത്തിയാണ് തകർന്നത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.
കഴിഞ്ഞ ദിവസമാണ് റീൽസ് എടുക്കാൻ ഇയാൾ ലൈറ്റ് ഹൗസിനു മുകളിൽ കയറിയത്. ഇയാളോടൊപ്പം നാല് യുവാക്കളും ഉണ്ടായിരുന്നു. സുഹൃത്തിന്റെ കല്യാണത്തിന് ബാക്കി വന്ന ഗുണ്ടാണ് ഇവർ പൊട്ടിച്ചത്. ലൈറ്റ് ഹൗസിൽ നിന്ന് ഗുണ്ട് പൊട്ടിച്ചെറിയുന്ന റീൽസ് എടുക്കാൻ ആണ് ഇവർ ശ്രമിച്ചത്. അതിനിടയിലാണ് അപകടം സംഭവിച്ചത്
സംഭവ സമയം കടൽ തീരത്ത് നല്ല കാറ്റുണ്ടായിരുന്നു. അതിനാൽ ഇവർ കത്തിച്ച ഗുണ്ട് എറിയുന്നതിന് മുൻപേ തന്നെ കൈയിലിരുന്ന് പൊട്ടി. യുവാവിനും സുഹൃത്തുക്കൾക്കും എതിരെ പൊലീസ് കേസെടുത്തു. ലൈറ്റ് ഹൗസിന്റെ മുകളിൽ കറി സ്ഫോടക വസ്തു കത്തിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here