നിവിൻ പോളിക്കെതിരെ കേസ്; 1.90 കോടി രൂപ തട്ടിയെടുത്തു; എബ്രിഡ് ഷൈനും കുരുക്കിൽ..

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ‘മഹാവീര്യർ’ ചിത്രത്തിന്റെ സഹനിർമ്മാതാവും തലയോലപ്പറമ്പ് സ്വദേശിയുമായ പി എസ് ഷംനാസ് ആണ് പരാതിക്കാരൻ. വഞ്ചനയിലൂടെ 1.90 കോടി രൂപ തട്ടിയെടുത്തന്നാണ് കേസ്. തലയോലപ്പറമ്പ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വഞ്ചന നടത്തിയത് ആക്ഷൻ ‘ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരിലാണ്. ഈ ചിത്രത്തിന്റെ വിതരണാവകാശം ഷംനാസിന് നൽകി 1.90 കോടി രൂപ വാങ്ങി. പിന്നീട് ഇക്കാര്യം മറച്ചുവെച്ചാണ് മറ്റൊരാൾക്ക് അഞ്ചു കോടി രൂപയ്ക്ക് സിനിമയുടെ വിതരണാവകാശം നൽകിത്. ഇതോടെ പരാതിക്കാരന് കൊടുത്ത തുക നഷ്ടമാവുകയും ചെയ്തു.
വൈക്കം കോടതിയിലാണ് ഷംനാസ് പരാതി നൽകിയത്. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് കേസ് എടുത്തത്. നിവിൻ പോളിയെ ഒന്നാം പ്രതിയാക്കിയും എബ്രിഡ് ഷൈനെ രണ്ടാംപ്രതിയാക്കിയുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വഞ്ചനാക്കുറ്റമടക്കം ചുമത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here