വഞ്ചനാക്കേസിൽ പ്രതികരിച്ച് നിവിൻ പോളി; ‘വസ്തുതകൾ വളച്ചൊടിച്ചു, സത്യം വിജയിക്കും’…

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പൊലീസ് റജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിൽ പ്രതികരണവുമായി നിവിൻ പോളി. ഫെയ്സ്ബുക്കിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ 28 മുതൽ ഈ വിഷയത്തിൽ കോടതി നിർദ്ദേശപ്രകാരം ചർച്ചകൾ നടന്നു വരികയാണ്. രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് ഇത് നടക്കുന്നത്. ഇതിനെയെല്ലാം അട്ടിമറിച്ചു കൊണ്ടാണ് പുതിയ കേസ് ഉണ്ടായിരിക്കുന്നത്. ഇത് കോടതിയുടെ നിർദ്ദേശത്തെയും മാനിക്കാതെയാണ്. നിയമനടപടി സ്വീകരിക്കും, സത്യം വിജയിക്കുമെന്നും നിവിൻപോളി ഫെയ്സ്ബുക്കിൽ കുറിച്ചു.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തത്. ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിൻ്റെ പേരിൽ തന്നെ വഞ്ചിച്ച് 1.90 കോടി തട്ടിയെടുത്തു എന്നാണ് കേസ്. ചിത്രത്തിന്റെ വിതരണാവകാശം നൽകിയാണ് പണം വാങ്ങിയത്. പിന്നീട് അത് മറ്റൊരാൾക്ക് വിറ്റുവെന്നും ആണ് പരാതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here