കൊടും ക്രൂരന് വധശിക്ഷ; മകനെയും കുടുംബത്തെയും ചുട്ടുകൊന്ന ഹമീദിന് തൂക്കുകയർ

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി. സ്വത്തിനുവേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന കേസിലാണ് തൊടുപുഴ അഡീഷണൽ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിധി.
Also Read : കുഞ്ഞിനെ പട്ടിണിക്കിട്ട് കൊന്ന കൊടും ക്രൂരതക്ക് ജീവപര്യന്തം; വിചാരണ കോടതിയുടെ വിധി തിരുത്തി ഹൈക്കോടതി
വധശിക്ഷ കൂടാതെ, പ്രതി പത്ത് വർഷം തടവുശിക്ഷ അനുഭവിക്കണമെന്നും അഞ്ച് ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.2022 മാർച്ച് 19-നാണ് കേരളത്തെ നടുക്കിയ ഈ സംഭവം നടന്നത്. തൊടുപുഴ ചീനിക്കുഴി ആലിയേക്കുന്നേൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (മകൻ), ഭാര്യ ഷീബ, മക്കളായ മെഹ്റിൻ, അസ്ന എന്നിവരെയാണ് ഫൈസലിന്റെ പിതാവായ ഹമീദ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് സംബന്ധിച്ച തർക്കങ്ങളായിരുന്നു ഈ കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചത്.
നിഷ്കളങ്കരായ രണ്ട് പിഞ്ചു കുട്ടികളെ ഉൾപ്പെടെ കൊലപ്പെടുത്തിയ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here