പിടിഐയുടെ ഓഫീസിൽ ബോംബ് ഭീഷണി; കടുത്ത ജാഗ്രതാ നിർദ്ദേശം

ചെന്നൈയിലെ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (PTI) ഓഫീസിൽ ബോംബ് ഭീഷണി. കഴിഞ്ഞ ദിവസമാണ് ഭീഷണി എത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് സ്‌ഫോടകവസ്തു ഉണ്ടെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം.

പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ജീവനക്കാരെ ഒഴിപ്പിച്ചു. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡിന്റെയും (BDDS) സ്‌നിഫർ നായ്ക്കളുടെയും സഹായത്തോടെയാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

എന്നാൽ, ഭീഷണിയുടെ ഉറവിടം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുൻകരുതലുക്കളുടെ ഭാഗമായി ആവശ്യമായ എല്ലാ പരിശോധനകളും നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഭീഷണിയെ തുടർന്ന് കോടമ്പാക്കം ഓഫീസിൽ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top