‘ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ; ബിഹാറിൽ ജയിച്ചത് എൻഡിഎ അല്ല, തെരഞ്ഞെടുപ്പ് കമ്മീഷൻ’: രമേശ് ചെന്നിത്തല

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണി നേടിയ മുന്നേറ്റം തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സഹായത്തോടെയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

“ബിഹാറിൽ ജയിച്ചത് എൻ.ഡി.എ അല്ല, തിരഞ്ഞെടുപ്പ് കമ്മിഷനാണ്,” ചെന്നിത്തല ആരോപിച്ചു. “മഹാരാഷ്ട്രയിൽ എന്താണോ സംഭവിച്ചത്, അത് തന്നെയാണ് ബിഹാറിലും ആവർത്തിക്കുന്നത്. പരാതികൾ നൽകിയിട്ടും പരിഹാരമുണ്ടായില്ല. ഈ വിഷയത്തിൽ ഇന്ത്യയിലെ എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് തീരുമാനമെടുക്കണമെന്നും” അദ്ദേഹം പറഞ്ഞു.

ജനങ്ങൾ കേരളത്തിൽ രാഷ്ട്രീയമാറ്റം ആഗ്രഹിക്കുന്നു. അതിനുള്ള നാന്ദി കുറിക്കലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എൽഡിഎഫ് ഭരണം ജനങ്ങൾക്ക് മടുത്തെന്നും പരാജയപ്പെടും മുമ്പ് മേയർ കോഴിക്കോടേയ്ക്ക് തിരിച്ചത് നന്നായിയെന്നും അദ്ദേഹം ചൂണ്ടികാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top