തലയ്ക്ക് ഒരു കോടി വിലയിട്ട ബസവരാജ്; ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് വേട്ട നടത്തി സുരക്ഷാസേന

ഛത്തീസ്ഗഡില്‍ വന്‍ മാവോയിസ്റ്റ് വേട്ട നടത്തി സംയുക്ത സേന. മുതിര്‍ന്ന നേതാവ് ഉള്‍പ്പെടെ 30 മാവോയിസ്റ്റുകളെയാണ് വധിച്ചത്. ഇതില്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജും ഉള്‍പ്പെട്ടിട്ടുണ്ട്. നാരായണ്‍പുര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് സേനകളുടെ മാവോയിസ്റ്റ് വേട്ട.
വനത്തില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സംയുക്ത സേനഇന്ന് പുലര്‍ച്ചെ ഇവിടെ പരിശോധനയ്ക്ക് എത്തിയത്. സേനകളുടെ സാന്നിധ്യം മനസിലാക്കി മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. ഇതോടെ സേന ശക്തമായി തിരച്ചടിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ടു നിന്ന ഏറ്റുമുട്ടലിന് ശേഷമാണ് മാവോവാദികളെ വധിക്കാനായത്. എകെ 47 തോക്കുകളടക്കം നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ബാസവരാജ് നിരോധിതസംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) യുടെ ജനറര്‍ സെക്രട്ടറിയാണ്. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ദന്തേവാഡയില്‍ 2010ല്‍ 76 സിആര്‍പിഎഫ് ജവാന്മാരെ കൊല ചെയ്ത് ഓപ്പറേഷനും 2013ല്‍ ജിറാം താഴ്വരയില്‍ മുന്‍ മന്ത്രി മഹേന്ദ്ര കര്‍മ്മ, കോണ്‍ഗ്രസ് നേതാവ് നന്ദകുമാര്‍ പട്ടേല്‍ എന്നിവരുള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ട ആക്രമണവും ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ബസവരാജ് ആയിരുന്നു. എന്‍ഐഎ അടക്കമുളഅള ഏജന്‍സികള്‍ ഇയാള്‍ക്കായി അന്വേഷണത്തിലായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here