തികഞ്ഞ അരക്ഷിതാവസ്ഥയിലെന്ന് ഛത്തിസ്ഗഡിലെ ക്രൈസ്തവര്‍; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സുരക്ഷ വേണമെന്ന് ആവശ്യം

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ സുരക്ഷിതമായും സമാധാനപരമായും നടത്താന്‍ അനുവദിക്കണമെന്ന് ഛത്തീസ്ഗഡിലെ ക്രൈസ്തവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ പീഡനങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡ്. കഴിഞ്ഞ വര്‍ഷം മാത്രം 165 അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കു നേരെ ഈ സംസ്ഥാനത്ത് നടന്നത്.

സംരക്ഷണവും സുരക്ഷയും ആവശ്യപ്പെട്ട് ജാഷ്പൂര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയതായി രാഷ്ട്രീയ ക്രിസ്ത്യന്‍ മോര്‍ച്ച പ്രസിഡന്റ് കമല്‍ കൂജുര്‍ യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ് ഏജന്‍സിയോട് (UCAN) പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ക്രിസ്മസ് ആഘോഷവേളകളില്‍ അക്രമങ്ങള്‍ നേരിടേണ്ടി വന്നു. 2023 ല്‍ ബിജെപി ഛത്തിസ് ഗഡില്‍ അധികാരത്തില്‍ വന്നശേഷമാണ് ക്രൈസ്തവര്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചതെന്നും കമല്‍ കൂജുര്‍ പറഞ്ഞു.

ALSO READ : മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ ഹർജി; രാജസ്ഥാന്‍ സര്‍ക്കാരിന്റെ നീക്കം ന്യൂനപക്ഷ വേട്ടക്ക്

ഈ വര്‍ഷം ജുലൈയിലാണ് രണ്ട് മലയാളി കന്യാസ്ത്രീകളെ ദുര്‍ഗ് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഹിന്ദുത്വ സംഘടനകളുടെ അക്രമത്തിന് വിധേയമായത് വന്‍ വിവാദമായിരുന്നു. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗ്ഡില്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്തിരുന്നു. ഇവര്‍ ഒമ്പത് ദിവസം റിമാന്റിലായിരുന്നു. സിറോ മലബാര്‍ സഭയുടെ കീഴില്‍ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ സിസ്റ്റര്‍മാരായ വന്ദന, പ്രീതി എന്നിവരാണ് അറസ്റ്റിലായത്. പാര്‍ലമെന്റിലടക്കം ഇവരുടെ അറസ്റ്റ് വലിയ ചര്‍ച്ചക്ക് തന്നെ ഇടയാക്കി. കേരളത്തിലെ ബിജെപി ഈ വിഷയത്തില്‍ വലിയ വിമര്‍ശനത്തിന് വിധേയമായിരുന്നു.

ഛത്തീസ്ഗഡിലെ ജനസംഖ്യയില്‍ കേവലം രണ്ടു ശതമാനത്തില്‍ താഴെ മാത്രം അംഗസംഖ്യയുള്ള ക്രിസ്ത്യാനികള്‍ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ് ഇവിടെ ജീവിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top