കന്യാസ്ത്രീകളും നക്‌സലുകളുമായുള്ള ബന്ധം പരിശോധിക്കണം; മഠങ്ങളിലെ ആദിവാസി പെണ്‍കുട്ടികളെപ്പറ്റി അന്വേഷിക്കണം; കെപി ശശികലയും കുറച്ചില്ല

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് മവോയിസ്റ്റുകളുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല. മനുഷ്യക്കടത്ത്, മതപരിവര്‍ത്തനം എന്നിവയ്‌ക്കൊപ്പം നക്സൽ ബന്ധം കൂടി കന്യാസ്ത്രീകള്‍ക്ക് മേല്‍ സ്ഥാപിക്കാനുള്ള സംഘപരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് ശശികലയുടെ ഈ പ്രതികരണം.

കണ്ടതിലും കേട്ടതിലും അപ്പുറം കാര്യങ്ങള്‍ ഈ കേസിന് പിന്നിലുണ്ട്. ഇത്തരം മനുഷ്യക്കടത്ത് തുടങ്ങിയിട്ട് നാളുകളായി. കേരളത്തില്‍ കന്യാസ്ത്രീ മഠങ്ങളിലും സഭയുടെ മറ്റുസ്ഥാപനങ്ങളിലും കത്തോലിക്കാ ഭവനങ്ങളിലും വീട്ടുപണി ചെയ്യുന്ന ഉത്തരേന്ത്യന്‍ ആദിവാസി പെണ്‍കുട്ടികളെപ്പറ്റി സമഗ്രാന്വേഷണം വേണം. മാവോയിസ്റ്റുകള്‍ സര്‍ക്കാര്‍ സംവിധാനത്തെ അടുപ്പിക്കാതെ അവരുടെ സാമ്രാജ്യമായി കൊണ്ടു നടക്കുന്ന മേഖലകളില്‍ നിന്നാണ് കന്യാസ്ത്രീകള്‍ ആദിവാസികളെ കൊണ്ടു വരുന്നത്. ഒരു എതിര്‍പ്പുമില്ലാതെ എങ്ങനെയാണ് കന്യാസ്ത്രീകള്‍ ഈ മേഖലയില്‍ പോകുന്നത്. എന്‍.ഐ.എ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയം ഗൗരവമായി അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെടുന്നു.

ഇസ്‌ലാമിക മതതീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിനാണ് സംഘപരിവാറിനെ ആവശ്യം. അല്ലാതെ മറിച്ചല്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശശികല പറയുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top