ജാമ്യത്തെ എതിര്‍ക്കില്ല; ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്; കന്യാസ്ത്രീകളുടെ കാര്യത്തില്‍ അമിത് ഷായുടെ ഉറപ്പുകള്‍ പ്രതീക്ഷ നല്‍കുന്നു

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യം സാധ്യമാകുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഇടപടലുകളെ തുടര്‍ന്നാണ് ജാമ്യത്തിനുള്ള സാധ്യത തെളിയുന്നത്. ഇന്നോ നാളെയോ ജാമ്യം ലഭിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കി. കേരളത്തില്‍ നിന്നുള്ള എംപിമാരോടാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുനോള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ല. ജാമ്യം അനുവദിക്കാം എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യും. ഇന്ന് വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഇന്ന തന്നെ കന്യാസ്ത്രീകള്‍ പുറത്തിറങ്ങുമെന്ന പതീക്ഷയും അമിത് ഷാ പങ്കുവെച്ചു. കേസ് എന്‍ഐഎ കോടതിയിലേക്ക് നിട്ട സെഷന്‍സ് കോടതിയുടെ നടപടി നിയമപരമല്ലാത്തതാണ് എന്നും അമിത് ഷാ എംപിമാരെ അറിയിച്ചു.
യുഡിഎഫ് എംപിമാരാണ് പ്രശ്‌ന പരിഹാരം തേടി ആദ്യം അമിത് ഷായെ കണ്ടത്. പിന്നാലെ എല്‍ഡിഎഫ് എംപിമാരും ആഭ്യന്തരമന്ത്രിയെ കണ്ടിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here