ബിജെപി പറഞ്ഞത് വെറുംവാക്ക്; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഛത്തീസ്ഗഡ് സര്‍ക്കാര്‍; വിധി നാളെ

മനുഷ്യക്കടത്ത് മതപരിവര്‍ത്തനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഛത്തീസ്ഗഡ് ജയിലിലുള്ള മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ എതിര്‍പ്പ് ഉന്നയിച്ച് ബിജെപി സര്‍ക്കാര്‍. ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കോടതിയില്‍ ആ ഉറപ്പ് പാലിക്കപ്പെട്ടില്ല.
കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് പറഞ്ഞാണ് സര്‍ക്കാര്‍ എതിര്‍പ്പ് ഉന്നയിച്ചത്. ജാമ്യഹര്‍ജിയില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. ഹര്‍ജിയില്‍ നാളെ വിധി പറയും. ഇതോടെ കന്യാസ്ത്രീകള്‍ ഇന്നും ജയിലില്‍ തുടരേണ്ടി വരും. അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും പ്രീതി മേരിയും എട്ടു ദിവസമായി ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.
നാളെ 11 മണിക്ക് മുമ്പ് തന്നെ കോടതി വിധി വരും. അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. നാളെയും ജാമ്യം ലഭിച്ചില്ലെങ്കില്‍ രണ്ട് ദിവസം കൂടി ഇവര്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here