സംവരണത്തിലെ യഥാർത്ഥ സമത്വത്തിനായി സർക്കാർ ഇടപെടണം; വിരമിക്കുന്നതിൻ്റെ തലേന്ന് ചീഫ് ജസ്റ്റിസ് ഗവായ്

സംവരണത്തിലെ ക്രീമിലെയർ വിഷയം സംബന്ധിച്ച് സുപ്രീം കോടതിയുടെ ഭാഗം പൂർത്തിയായെന്നും, ഇനി ഉപ-വർഗ്ഗീകരണം നടപ്പിലാക്കേണ്ടത് സർക്കാരും പാർലമെൻ്റുമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി. നാളെ സ്ഥാനമൊഴിയാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണത്തിൻ്റെ ആനുകൂല്യങ്ങൾ കൂടുതൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ളിൽ ഉപ-വർഗ്ഗീകരണം കൊണ്ടുവരുന്നതിനുള്ള വിധി സുപ്രീം കോടതി കഴിഞ്ഞ വർഷം പുറപ്പെടുവിച്ചിരുന്നു. ഈ ബെഞ്ചിൽ ജസ്റ്റിസ് ഗവായും ഉണ്ടായിരുന്നു. വിരമിക്കുന്നതിൻ്റെ തലേന്ന് മാധ്യമങ്ങളോട് ചീഫ് ജസ്റ്റിസ് ഗവായ് വിഷയം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സമത്വം എല്ലാവരിലേക്കും എത്തണം. പല പട്ടികജാതി കുടുംബങ്ങളും വളർന്നു വന്നിട്ടുണ്ട്. എന്നിട്ടും അവർ സംവരണത്തിന്റെ ആനുകൂല്യം തുടർന്നും നേടുന്നു,” അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്.സി./എസ്.ടി. വിഭാഗത്തിൽ നിന്നുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ മക്കൾ പോലും സംവരണാനുകൂല്യങ്ങൾ തേടുന്നത് അദ്ദേഹം എടുത്ത് പറഞ്ഞു. എസ്.സി./എസ്.ടി. വിഭാഗങ്ങളിലെ മുന്നോക്ക വിഭാഗത്തെ തിരിച്ചറിയാനും, സംവരണാനുകൂല്യത്തിൽ നിന്ന് അവരെ ഒഴിവാക്കാനും സംസ്ഥാനം ഒരു നയം രൂപീകരിക്കണം. യഥാർത്ഥ സമത്വം നേടാനുള്ള ഏക മാർഗ്ഗം ഇതാണ്,” കഴിഞ്ഞ വർഷത്തെ തന്റെ വിധിയെ അദ്ദേഹാം ഉദ്ധരിച്ചു.
നിയമപരമായ ഇടപെടൽ കോടതി പൂർത്തിയാക്കിയെന്നും, ഇനി നയപരമായ തീരുമാനമെടുത്ത് ഉപ-വർഗ്ഗീകരണം നടപ്പിലാക്കേണ്ടത് കേന്ദ്ര സർക്കാരും പാർലമെൻ്റുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ജുഡീഷ്യറിയുടെ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ ദളിത് വിഭാഗക്കാരനാണ് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്.
Also Read : ചീഫ് ജസ്റ്റിനെ ചെരുപ്പെറിഞ്ഞ വക്കീലിന്റെ പണി തെറിച്ചു; സുപ്രീം കോടതിയിൽ പ്രവേശിക്കാനും വിലക്ക്
ജുഡീഷ്യൽ നിയമനങ്ങളിൽ സ്വജനപക്ഷപാതം ഉണ്ടെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു ജഡ്ജിയുടെ ബന്ധുവിൻ്റെ പേര് കൊളീജിയത്തിന് മുന്നിൽ വരുന്ന സംഭവങ്ങൾ മൊത്തം നിയമനങ്ങളുടെ 10 ശതമാനം പോലും വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരാൾ ഒരു ജഡ്ജിയുമായി ബന്ധമുള്ളതുകൊണ്ട് മാത്രം അദ്ദേഹത്തിൻ്റെ കഴിവുകളെ അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിരമിച്ച ശേഷം വിശ്രമിക്കാനാണ് ഉദ്ദേശിക്കുന്നത്, സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടേക്കാം ചീഫ് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. “ഗോത്രവർഗ്ഗക്കാർക്കുവേണ്ടി സമയം ചെലവഴിക്കും വിരമിച്ച ശേഷം ഒരു സ്ഥാനവും ഞാൻ സ്വീകരിക്കില്ല എന്ന് തീരുമാനമെടുത്തിട്ടുണ്ട്,” അദ്ദേഹം അറിയിച്ചു. നാളെ അദ്ദേഹത്തിന് പകരമായി ജസ്റ്റിസ് സൂര്യ കാന്ത് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here