വിരമിച്ച ജഡ്ജിമാര്‍ പദവികള്‍ക്ക് പിന്നാലെ പോകരുത്, തിരഞ്ഞെടുപ്പില്‍ മത്സരിക്കരുത്; ജുഡീഷ്യറിയിലുള്ള വിശ്വാസം തകരും; ചീഫ് ജസ്റ്റിസ് ഗവായ്

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും വിരമിച്ച ജഡ്ജിമാര്‍ മാറി നില്‍ക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കുന്നതും വിരമിച്ച ഉടന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും ചൂണ്ടികാട്ടി ആയിരുന്നു ജസ്റ്റിസ് ഗവായുടെ വിമര്‍ശനം. യുകെ സുപ്രീംകോടതി സംഘടിപ്പിക്കുന്ന റൗണ്ട് ടേബിള്‍ ഡിസ്‌കഷനിലാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
ജഡ്ജിമാരുടെ ഇത്തരം പ്രവര്‍ത്തികള്‍ ജുഡീഷ്യറിയിലുള്ള സാധാരണക്കാരുടെ വിശ്വാസം തകര്‍ക്കുകയാണ്. വിശ്വാസ്യത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയുരന്നത് ജുഡീഷ്യറിക്ക് നല്ലതല്ല. വിമരമിച്ച ഉടന്‍ ഇത്തരം നടപടികള്‍ ഉണ്ടാകുമ്പോള്‍ നേരത്തെ തന്നെ നീക്ക്‌പോക്ക് എന്ന സംശയമുണ്ടാകും. അണിയറക്ക് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടന്നിട്ടുണ്ടോ എന്ന ചര്‍ച്ച ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകും. അത് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും നിഷ്പക്ഷ നിലപാടിനെയും ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിച്ച ശേഷം ഒരു സര്‍ക്കാര്‍ പദവിയും സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച ആളാണ് ജസ്റ്റിസ് ബിആര്‍ ഗവായ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here