ഭരണപക്ഷത്തെ തല്ലാൻ പൊലീസിനെ വടിയാക്കി പ്രതിപക്ഷം; വടി വാങ്ങി തിരികെ തല്ലി പിണറായി

പൊലീസിന്റെ അനാസ്ഥകൾ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പ്രതിപക്ഷത്തിന് പോലീസിന്റെ മേന്മകൾ പറഞ്ഞ് കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ പൊലീസ് കേരളത്തിലാണെന്നും കേവല രാഷ്ട്രീയ ലാഭത്തിനായി പൊലീസിനെ വിമർശിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. തനിക്ക് പോലീസ് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വച്ചല്ലെന്നും കോൺഗ്രസ് ഭരണ കാലത്താണെന്നും പിണറായി പറഞ്ഞു.കോൺഗ്രസ് ഭരണത്തിൽ നടന്നത് വേട്ടയാടലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read : സമര പ്രഖ്യാപനത്തോടെ വാക്ഔട്ട്; സത്യാഗ്രഹം ആരംഭിച്ച് യുവ എംഎൽഎമാർ
കുന്നംകുളം വിഷയത്തിൽ സുജിത്തിന്റെ പരാതിയിൽ ആദ്യം തന്നെ കേസെടുക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുത്ത് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. പൊലീസ് വലിയ സേനയാണ്. ഏതാനും ചിലർ തെറ്റ് ചെയ്താൽ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്ക് ഇല്ല. യുഡിഎഫ് കാലത്ത് കുറ്റക്കാരായ പൊലീസുകാർക്ക് സംരക്ഷണം നൽകി. എൽഡിഎഫ് അങ്ങിനെ അല്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here