ഭാരതാംബ നിലപാടിൽ മൗനം പൂണ്ട് മുഖ്യമന്ത്രി; പിന്നോട്ടില്ലെന്ന് രാജ്ഭവൻ; കെ മുരളീധരൻ്റെ ഉഗ്രൻ കമൻറ്….

ഭാരതാംബ ചിത്ര വിവാദത്തിൽ സർക്കാരും ഗവർണറും തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്. ചിത്രം ഏകതയുടെ പ്രതീകമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗവർണർ. രാജ്ഭവനിലെ പരിപാടികളിൽ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നത് തുടരാനുമാണ് തീരുമാനം. നിലവിൽ സംസ്ഥാന സർക്കാരിന്റെ പ്രതിഷേധങ്ങളെ അവഗണിക്കും.

മന്ത്രി വി.ശിവൻകുട്ടിയുടെ നീക്കം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് ​ഗവ‍ർണർ നിലപാട് കടുപ്പിക്കുന്നത്. ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുന്നതിൽ
അയവാകാമെന്ന ചിന്ത ഇടയ്ക്ക് ഉണ്ടായിരുന്നെങ്കിലും ശിവൻകുട്ടിയുടെ രാജ്ഭവനിലെ ഇറങ്ങിപ്പോക്കിന് ശേഷം അത് വേണ്ടെന്ന സമീപനത്തിലേക്ക് ​ഗവ‍ർണ‍ർ മാറിയെന്നാണ് വിവരം.

എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഇതുവരെ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. ഇതിനോടകം മന്ത്രിമാർ മാത്രമാണ് ഗവർണർക്കെതിരെ രംഗത്തെത്തിയത്. വി. ശിവൻകുട്ടി കാണിച്ചതാണ് ശരിയായ നിലപാടെന്നും അതാണ് സർക്കാർ നിലപാടെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

ഇന്ത്യക്കറിയാത്ത ഏതോ സ്ത്രീയെന്ന് ആയിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. ഇതിനിടെ ശിവൻകുട്ടിയുടെ നിലപാടിനെ സ്വാഗതം ചെയ്ത കോൺഗ്രസ് നേതാവ് കെ.മുരളീധരൻ മുഖ്യമന്ത്രിയ്ക്കെതിരെ ഉഗ്രൻ കമൻ്റും പാസാക്കി. ഒളിച്ചുകളി അവസാനിപ്പിച്ച് മുഖ്യമന്ത്രി ഗവർണർക്ക് കത്തു കൊടുക്കണമെന്നാണ് മുരളീധരൻ്റെ ആവശ്യപ്പെട്ടു.

മന്ത്രി വി ശിവൻകുട്ടിയുടെ പ്രോട്ടോക്കോൾ ലംഘനത്തിൽ ഗവർണർ മുഖ്യമന്ത്രിക്ക് ഉടൻ കത്തയക്കും.മന്ത്രിയുടെ പരാമർശങ്ങളും കത്തിൽ ഉൾപ്പെടുത്തുമെന്ന് വിവരം.അതേ സമയം, സർക്കാർ പരിപാടികൾ ഇനി രാജ്ഭവനിൽ നടത്തേണ്ടെന്ന കാര്യത്തിലും ആലോചന നടക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top