‘എട്ടുമുക്കാൽ അട്ടി വെച്ച പോലെ’; നിയമസഭയിൽ മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ്

നിയമസഭയിൽ വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിപക്ഷ എംഎൽഎയെ കുറിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി വിവാദ പരാമർശം നടത്തിയത്. “എൻ്റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട്, എട്ടുമുക്കാൽ അട്ടി വെച്ചതുപോലെ എന്ന്. അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത്. സ്വന്തം ശരീരശേഷി വച്ചല്ല അത്. ശരീരശേഷി വച്ച് അതിന് കഴിയില്ല. നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ പോവുകയായിരുന്നു,” മുഖ്യമന്ത്രി പറഞ്ഞു.
Also Read : അന്തസ്സ് തകർക്കരുതെന്ന് സ്പീക്കർ; വാക്കൗട്ട് നടത്തി പ്രതിപക്ഷം; മൂന്നാം ദിവസവും സഭ സ്തംഭിച്ചു
ശരീരത്തിന്റെ ഉയരത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഈ പ്രയോഗം, ഒരു എംഎൽഎയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ബോഡി ഷെയ്മിംഗ് ആണെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. സംസ്ഥാനത്ത് ബോഡി ഷെയ്മിംഗിനെതിരെയും റാഗിംഗിനെതിരെയും നിയമം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെ, നിയമനിർമ്മാണ സഭയിൽ വച്ചുതന്നെ മുഖ്യമന്ത്രി ഇത്തരമൊരു പരാമർശം നടത്തിയത് കടുത്ത വിമർശനത്തിന് ഇടയാക്കി.
Also Read : സ്വർണ്ണപ്പാളി വിവാദം പിടിച്ചുകെട്ടാൻ വഴിതേടി സിപിഎം; അയ്യപ്പ സംഗമത്തിൻ്റെ ശോഭകെടുത്തുമെന്ന് ആശങ്ക
മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ് എന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. എംഎൽഎയുടെ ശരീരശേഷിയെ പരിഹസിച്ചത് സഭയുടെ അന്തസ്സിന് ചേർന്നതല്ലെന്നും, മുഖ്യമന്ത്രി മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് ഈ വിഷയത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കുകയും സഭാനടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പ്രതിപക്ഷ എം.എൽ.എമാരും പ്രതിഷേധം ശക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here