‘തേരാ സാത് നാ ഛോടോംഗേ…’ കൂട്ടുകാർക്കൊപ്പം ഡോ ജയതിലക് പാടി; 81 ബാച്ച് പത്താംക്ലാസ് പിള്ളേർ ഒത്തുകൂടി ചീഫ് സെക്രട്ടറിക്ക് സര്‍പ്രൈസ് അനുമോദനം

അറുപതിൻ്റെ പടിക്കലെത്തി നില്‍ക്കുന്ന 81 ബാച്ചിലെ കൂട്ടുകാര്‍ പഴയ സതീര്‍ത്ഥ്യന് ഗംഭീര സ്വീകരണമൊരുക്കി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 1981 ബാച്ച് പത്താം ക്ലാസിലെ 32 വിദ്യാര്‍ത്ഥികളാണ് ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിന് സര്‍പ്രൈസ് സ്വീകരണം നൽകിയത്. ഒരിക്കലും പിരിക്കാനാവാത്ത സൗഹൃദത്തെ കുറിച്ചുള്ള ഏറ്റവും പ്രസിദ്ധമായ സിനിമാഗാനം ‘യേ ദോസ്തി ഹം നഹീ തോഡേംഗേ’ അവർ ഒത്തുപാടി.

ഇന്നലെ ശാസ്തമംഗലത്ത് കേണല്‍ തോമസ് മാത്യൂവിന്റെ വീട്ടിലായിരുന്നു പഴയ പത്താം ക്ലാസ് പിള്ളേരുടെ കൂടിച്ചേരലുണ്ടായത്. കേണല്‍ സാബുവിന്റെ ബെര്‍ത്ത് ഡേ പാര്‍ട്ടി എന്നു പറഞ്ഞാണ് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തിയത്. ജയതിലക് എത്തിയതോടെ 1981 ബാച്ച് കളിക്കൂട്ടുകാര്‍ പൊന്നാടയും പൂച്ചെണ്ടും നല്‍കി സ്വീകരിച്ചു. അവര്‍ പിന്നെ 44 വര്‍ഷം പിന്നോട്ട് പോയി പഴയകാല ഓര്‍മ്മകള്‍ അയവിറക്കി.

വിവിധ തുറകളില്‍ ജോലി ചെയ്യുന്ന 32 പേരും ഒരുമിച്ചിരുന്ന് സ്‌കൂളിലെ പഴയ കുസൃതികളും ഓര്‍മ്മകളും പങ്കിട്ടു. സ്‌കൂളിലെ പ്രാര്‍ത്ഥനാ ഗാനമായ ‘ദയാ കര്‍ ദാന്‍ വിദ്യ കാ ‘ തുടക്കത്തിലും ഒടുക്കത്തിലും അവര്‍ ഒത്തുപാടി. പങ്കെടുത്ത 32 പേരും 81 എന്നെഴുതിയ ടി -ഷര്‍ട്ട് ധരിച്ചിരുന്നു. ആ പത്താം ക്ലാസുകാര്‍ ഒരുമിച്ച് വീണ്ടും വീണ്ടും ഷോലെ സിനിമയിലെ പാട്ടുപാടി സൗഹൃദം അരക്കിട്ടുറപ്പിച്ച് സന്തോഷത്തോടെ പിരിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top