കുട്ടികൾക്ക് എത്ര സമയം മൊബൈൽ നൽകാം; സൂക്ഷിച്ചാൽ ദുഖിക്കണ്ട

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം ദിനംപ്രതി വർധിച്ചുവരിക്കായാണ്. എത്രയൊക്കെ ബോധവൽക്കരണങ്ങൾ നൽകിയിട്ടും അതിന് ഒരു കുറവും ഉണ്ടായിട്ടില്ല. എന്നാൽ ഈ ഡിജിറ്റൽ ഉപയോഗം കുട്ടികളിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് മനസ്സിലാക്കിയും രക്ഷിതാക്കൾ വീണ്ടും അവരുടെ നിർബന്ധത്തിനു വഴങ്ങി ഇത് നൽകേണ്ട അവസ്ഥയിലായാണ് ഇപ്പോൾ എത്തി നിൽക്കുന്നത്.

എന്നാൽ, ഇതെല്ലാം കണക്കിലെടുത്താണ് വിദഗ്ദ്ധർ ഇപ്പോൾ കുട്ടികളുടെ ഡിജിറ്റൽ ഉപയോഗത്തിന് പരിധി നിർദേശിച്ചിരിക്കുന്നത്. രണ്ടു വയസ്സ് വരെയുള്ള കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകാനേ പാടില്ല. മൂന്നു വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം അരമണിക്കൂർ മാത്രമേ നൽകാവൂ. മൂന്നു മുതൽ അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരു ദിവസം ഒരു മണിക്കൂറും ആറ് മുതൽ 18 വയസ്സ് വരെയുള്ളവർക്ക് പരമാവധി രണ്ട് മണിക്കൂറും ഡിജിറ്റൽ ഉപകരണങ്ങൾ നൽകാം. എന്നാൽ ഒരു ദിവസം ഈ പരിധി മറി കടന്നാൽ അടുത്ത ദിവസം നൽകാനേ പാടില്ലന്നാണ് വിദഗ്‌ദ്ധർ നിർദേശിക്കുന്നത്.

ഡിജിറ്റൽ ഉപകരണങ്ങൾ കയ്യിൽ കിട്ടിയാൽ എത്ര മണിക്കൂർ വേണമെങ്കിലും അത് ചിലവഴിക്കുന്നവരാണ് കുട്ടികൾ. എന്നാൽ ഇത് അവരുടെ പ്രതികരണശേഷി നഷ്ടമാക്കും. മറ്റുള്ളവരുമായി ഇടപഴകാതെ അവർ ഉൾവലിയും. അമിത ഉപയോഗം കുട്ടികളിൽ ഉറക്കകുറവിനും കാരണമാകും. വൈകി ഉറങ്ങി വൈകി എഴുന്നേൽക്കുന്ന രീതിയിലേക്ക് മാറും. ഇത് ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, അമിത ദേഷ്യം, വിഷാദം, ആക്രമണ സ്വഭാവം, ആത്മഹത്യാ പ്രവണത തുടങ്ങി നിരവധി അവസ്ഥകളിലേക്കാണ് കുട്ടികളെ എത്തിക്കുന്നത്.

റീൽസുകളും ഗെയിമുകളും കാർട്ടൂണുകളുമൊക്കെ ശ്രദ്ധയോടെ കാണുന്നവർ പഠന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മടി കാണിക്കും. ഇത്തരക്കാർ ലഹരിക്ക് അടിമപ്പെടാനും സാധ്യതയുണ്ട്. ഇതിന് തടയിടാൻ ബോധവൽക്കരണം കൊണ്ട് മാത്രം സാധിക്കില്ല. പകരം ഇത് പാഠ്യ പദ്ധതിയുടെ ഭാഗമാക്കണം. ഇതുവഴി കുട്ടികൾക്ക് ഇതിനെക്കുറിച്ചുള്ള മോശം വശങ്ങൾ പറഞ്ഞു കൊടുക്കണം. എങ്കിൽ മാത്രമേ അവർക്ക് ഇതിനെ കുറിച്ചുള്ള ഗുരുതാരാവസ്ഥ മനസ്സിലാകൂ. കുട്ടികൾ പുറത്തിറങ്ങട്ടെ, ചിരിച്ചും കളിച്ചും ആടിയും പാടിയും അവർ ലോകമറിയിട്ടെ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top