ചൈനയിലെ കുട്ടികളുടെ ബാഗിൽ ഭാരമില്ല, സുരക്ഷ മാത്രം; ബാഗ് തുറന്നുകാട്ടി അമ്മ.. വീഡിയോ വൈറൽ

ഇന്ത്യയിലെ വിദ്യാർഥികൾ സ്കൂളിൽ പോകുന്നത് ഭാരമേറിയ ബാഗുകളുമായാണ്. അതിൽ പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങി നിരവധി സാധണങ്ങളുണ്ടാകും. ഈ ഭാരമേറിയ ബാഗുകൾ മാതാപിതാക്കൾക്ക് എന്നും ഒരു ആശങ്ക തന്നെയാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചൈനയിൽ പഠിക്കുന്ന ഒരു ഇന്ത്യൻ കുട്ടിയുടെ ബാഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ഇന്ത്യ ഗേൾ ഇൻ ചൈന (@indian_girl_in_china) എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ കുട്ടിയുടെ ബാഗ് അമ്മ തുറന്നു കാണിച്ചത്. ചൈനയിലെ കുട്ടികൾ ഇന്ത്യൻ വിദ്യാർത്ഥികൾ കൊണ്ടു പോകുന്ന ഒരു വസ്തുക്കളും സ്കൂളിലേക്ക് കൊണ്ട് പോകാറില്ല. അതിന് സ്കൂൾ അധികൃതർ അനുവദിക്കുകയും ഇല്ല. കാരണം സ്കൂളിൽ നിന്ന് തന്നെ അവർക്കു ഭക്ഷണം, വെള്ളം, ബുക്ക്സ് എല്ലാം ലഭിക്കുന്നു. തുറന്നു കാണിച്ച ബാഗിൽ അകെ ഉണ്ടായിരുന്നത് വസ്ത്രങ്ങൾ മാത്രമാണ്. കുട്ടികൾ വിയർത്തു ക്ലാസ്സിൽ ഇരിക്കാൻ പാടില്ല എന്ന ഉദ്ദേശത്തോടു കൂടിയാണ് വസ്ത്രങ്ങൾ മാത്രം കൊണ്ട് വരാൻ സ്കൂൾ അധികൃതർ അനുവാദം നൽകുന്നത്.
കുട്ടികൾ സ്കൂളിൽ കൊണ്ടു പോകുന്ന ബാഗിനും വളരെ പ്രത്യേകതകൾ ഉണ്ട്. ഈ ബാഗ് വാട്ടർപ്രൂഫും കൂടാതെ അഗ്നിയെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമാണ്. മാത്രമല്ല, ഭൂകമ്പത്തിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നുവരെ കുട്ടികളെ ഇത് രക്ഷിക്കും. സ്കൂളിൽ നിന്ന് തന്നെയാണ് ബാഗ് നൽകുന്നതും. വളരെ പെട്ടന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ഏകദേശം 4.5മില്യൺ ആളുകളാണ് ഇത്തിനകം തന്നെ വീഡിയോ കണ്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമെന്റുകളും വരുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here