കുട്ടികളുടെ ചിത്രങ്ങളില്ലാത്തതിൽ ഖേദം; വേടനെ പോലും ഞങ്ങൾ സ്വീകരിച്ചു; വിശദീകരണവുമായി മന്ത്രി

55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. കുട്ടികളുടെ വിഭാഗത്തിൽ പുരസ്കാരങ്ങൾ നൽകിയില്ലെന്നതിനെ ചൊല്ലിയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് മന്ത്രിയുടെ വിശദീകരണം.

പുരസ്കാര പ്രഖ്യാപനം അഞ്ചാം തവണയും പരാതികളില്ലാതെയാണ് നടന്നതെന്നും കൈയടി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നുമാണ് മന്ത്രി കോഴിക്കോട് വച്ച് മാധ്യമങ്ങളോട് പറഞ്ഞത്. “മമ്മൂട്ടിയെയും മോഹൻലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങൾ സ്വീകരിച്ചു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read : ബാലതാരങ്ങൾക്കായി ശബ്ദമുയർത്തി ദേവനന്ദ; ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനം

കുട്ടികളുടെ വിഭാഗത്തിൽ ഇത്തവണ അവാർഡിന് അർഹതയുള്ള ബാലതാരങ്ങളോ സിനിമകളോ ഉണ്ടായിരുന്നില്ലെന്നാണ് ജൂറിയുടെ വിലയിരുത്തലെന്ന് മന്ത്രി വ്യക്തമാക്കി. ഈ വിഷയത്തിൽ ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുള്ള കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു. നല്ല കുട്ടികളുടെ സിനിമകൾ ഉണ്ടാകാനായി സർക്കാർ തലത്തിൽ ഇടപെടലുകൾ ഉണ്ടാകണമെന്ന് ജൂറി നിർദേശം വച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി സിനിമാമേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത വർഷത്തെ അവാർഡ് പ്രഖ്യാപിക്കുമ്പോൾ കുട്ടികൾക്ക് അവാർഡ് ഉണ്ടാകുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read : വേടനെതിരെ കൂടുതൽ പേർ; റിസർച്ച് ആവശ്യത്തിന് കണ്ടപ്പോൾ പീഡനശ്രമം; ഓടി രക്ഷപെടേണ്ടി വന്നു… വെളിപ്പെടുത്തൽ മാധ്യമ സിൻഡിക്കറ്റിൽ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ ‘വേടനെ പോലും ഞങ്ങൾ സ്വീകരിച്ചു’ എന്ന പരാമർശം വിവാദമായതിന് പിന്നാലെ മന്ത്രി അതിലും വിശദീകരണം നൽകി. കേരളത്തിൽ മികച്ച ഗാനരചയിതാക്കൾ ഏറെയുണ്ടായിട്ടും, ഗാനരചയിതാവല്ലാത്ത വേടന് പോലും മികച്ച ഒരു ഗാനത്തിന്റെ പേരിൽ പുരസ്കാരം നൽകിയത് ജൂറിയുടെ തുറന്ന സമീപനമാണ് കാണിക്കുന്നതെന്നും, ഇതാണ് താൻ ഉദ്ദേശിച്ചതെന്നുമാണ് മന്ത്രി പിന്നീട് വിശദമാക്കിയത്. എല്ലാ വിമർശനങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളുടെ കാറ്റഗറിയിൽ ആറ് ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ സ്കൂൾ ചലേഹം, ഇരുനിറം എന്നീ ചിത്രങ്ങൾ മാത്രമാണ് അവസാന റൗണ്ടിലെത്തിയത്. പക്ഷെ ഈ ചിത്രങ്ങൾ കുട്ടികളുടെ വീഷണ കോണിൽ നിന്നുള്ളവയല്ലെന്നായിരുന്നു ജൂറിയുടെ നിലപാട്. പൊതുവേ വിവാദം ഒഴി‍ഞ്ഞുനിന്ന അവാർഡ് പ്രഖ്യാപനത്തിൽ പ്രധാന വിമർശനമായി ഉയർന്ന് കേട്ടത് കുട്ടികളുടെ ചിത്രങ്ങളുടെ ചൊല്ലിയുള്ള വിവാദമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top