ചൈനയ്ക്ക് ഇന്ത്യയെ പേടിയോ?; അതിർത്തിയിലെ രഹസ്യ പ്രതിരോധ കേന്ദ്രത്തിന്റെ വിവരങ്ങൾ പുറത്ത്

ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ചൈന പുതിയ വ്യോമ പ്രതിരോധ കേന്ദ്രം നിർമ്മിക്കുന്നതായി കണ്ടെത്തൽ. നിർമ്മാണ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. 2020-ലെ അതിർത്തി സംഘർഷത്തിന് വേദികയായ പാങ്കോങ് തടാകത്തിന്റെ കിഴക്കൻ തീരത്താണ് ഈ പുതിയ പ്രതിരോധ കേന്ദ്രം ചൈന നിർമ്മിക്കുന്നത്.

കമാൻഡ് ആൻഡ് കൺട്രോൾ കെട്ടിടങ്ങൾ, ബാരക്കുകൾ, വാഹന ഷെഡുകൾ, യുദ്ധോപകരണ സംഭരണശാല, റഡാർ സ്ഥാനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ചൈനയുടെ പുതിയ വ്യോമ പ്രതിരോധ സമുച്ചയം. പിൻവലിക്കാവുന്ന മേൽക്കൂരകൾ കൊണ്ട് സജ്ജീകരിച്ചിട്ടുള്ള, മൂടിയ മിസൈൽ വിക്ഷേപണ സ്ഥാനങ്ങളാണ് ഈ കേന്ദ്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.

Also Read : വ്യോമശക്തിയിൽ ഇന്ത്യക്ക് മൂന്നാം റാങ്ക്; ചൈനയെ പിന്തള്ളി വൻ നേട്ടത്തിലേക്ക്

മിസൈലുകൾ വഹിക്കാനും ഉയർത്താനും വെടിവയ്ക്കാനും കഴിയുന്ന ട്രാൻസ്പോർട്ടർ എറെക്ടർ ലോഞ്ചർ വാഹനങ്ങൾക്കായാണ് ഈ നിർമ്മിതി രൂപപ്പെടുത്തിയിട്ടുള്ളത്. ചൈനയുടെ ദീർഘദൂര HQ-9 സർഫസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾക്ക് വേണ്ടിയാണ് ഈ പ്രത്യേക മിസൈൽ വിക്ഷേപണ കേന്ദ്രം നിർമ്മിച്ചിട്ടുള്ളതെന്നാണ് സൂചന. ഈ വ്യോമ പ്രതിരോധ കേന്ദ്രം യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

ഇന്ത്യ അടുത്തിടെ നവീകരിച്ച നിയോമ എയർഫീൽഡിന് നേരെ എതിർവശത്തായാണ് ചൈനയുടെ പുതിയ സൈനിക നിർമ്മിതി. യു.എസ്. ആസ്ഥാനമായുള്ള ജിയോ-ഇന്റലിജൻസ് സ്ഥാപനമായ ആൾസോഴ്‌സ് അനാലിസിസിലെ ഗവേഷകരാണ് ചൈനയുടെ നിർമ്മിതിയെക്കുറിച്ചുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. ഗ്ലോബൽ മിലിറ്ററി റാങ്കിങ്ങിൽ ചൈനയെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. ഇതിന് പിന്നാലെയാണ് ചൈന ധൃതിപിടിച്ച് അതിർത്തിയിൽ വ്യോമ പ്രതിരോധ കേന്ദ്രം നിർമ്മിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top