തടി കുറയ്ക്കാൻ പച്ചക്കറി മാത്രം കഴിച്ചു; 16 കാരി ‘ഹൈപ്പോകലീമിയ’ എന്ന ഗുരുതരാവസ്ഥയിൽ…

ശരീരഭാരം കുറയ്ക്കാൻ വേണ്ടി പച്ചക്കറി മാത്രം കഴിച്ച 16 കാരി, മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ചൈനയിലാണ് സംഭവം. പിറന്നാളിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനാണ് ശരീരഭാരം കുറയ്ക്കാൻ 16 കാരിയായ മെയ് തീരുമാനിച്ചത്. ഇതാണ് ഗുരുതരാവസ്ഥയിൽ എത്തിച്ചത്.

ശ്വാസതടസ്സവും കൈകാലുകൾക്ക് തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുമ്പോൾ പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് ഡോക്ടർമാരും പറഞ്ഞത്. കുട്ടിയുടെ രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് വളരെ താഴുകയും തുടർന്ന് ‘ഹൈപ്പോകലീമിയ’ എന്ന ഗുരുതരാവസ്ഥയിൽ എത്തി എന്നും ഡോക്ടർമാർ അറിയിച്ചു.

വൃക്കകളുടെ തകരാറ്, ശ്വാസതടസ്സം, ഹൃദയസ്തംഭനം കൂടാതെ മരണം പോലും ‘ഹൈപ്പോകലീമിയ’ അവസ്ഥ കാരണം ഉണ്ടാകാം. ഇതുപോലത്തെ ഡയറ്റുകൾ ചെയ്ത് മരണം വരെ സംഭവിച്ചവരുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. നിലവിൽ കുട്ടിയുടെ നില മെച്ചപ്പെടുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top