ചക്കക്കൊമ്പനും മുറിവാലനും ചിന്നക്കനാലില്‍ ഏറ്റുമുട്ടി; മുറിവാലന് ഗുരുതര പരുക്ക്

മൂന്നാര്‍ ചിന്നക്കനാലിൽ ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി. ചക്കക്കൊമ്പനും മുറിവാലനുമാണ് ഏറ്റുമുട്ടിയത്. മുറിവാലന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ചിന്നക്കനാൽ മേഖലയില്‍ ഭീതി വിതറുന്ന ആനകളാണ് ഇരുവരും. അവശനിലയില്‍ ആയതിനെ തുടര്‍ന്ന് ആനയ്ക്ക് വനംവകുപ്പ് ചികിത്സ നല്‍കുന്നുണ്ട്.

ആന്റിബയോട്ടിക്കുകളും വെള്ളവും ഭക്ഷണവും നല്‍കിയിട്ടുണ്ട്. ദേഹം വെള്ളം ഒഴിച്ചും തണുപ്പിക്കുന്നുണ്ട്. എഴുന്നേല്‍പ്പിച്ച് നടത്താനുള്ള ശ്രമങ്ങള്‍ ഫലം കണ്ടിട്ടില്ല. ചരിയാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

ചക്കക്കൊമ്പനും മുറിവാലനും ഇതിനും മുന്‍പും ഏറ്റുമുട്ടിയിരുന്നു. അപ്പോള്‍ മുറിവാലന് കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിനുശേഷമാണ് വീണ്ടും ഏറ്റുമുട്ടല്‍ നടന്നത്. ചിന്നക്കനാൽ അറുപതേക്കർ ഭാഗത്ത് ഇന്നലെ മുറിവാലനെ കണ്ടിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെയാണ് കൊമ്പനെ ഗുരുതരനിലയില്‍ കണ്ടത്. തുടര്‍ന്നാണ് ചികിത്സ നല്‍കിയത്.

ചിന്നക്കനാലിലെ രണ്ട്, ഒമ്പത്, പതിനൊന്ന് വാർഡിലായി കിടക്കുന്ന ആയിരം ഏക്കറോളം വരുന്ന ഭൂമി ആനകളുടെ വിഹാരരംഗമാണ്. അവിടെയുള്ള മുപ്പതോളം ആനകളില്‍ പെട്ടതാണ് ചക്കക്കൊമ്പനും മുറിവാലനും. ഇവിടെ നിന്നാണ് അരിക്കൊമ്പനെ പിടിച്ച് നാടുകടത്തിയതും. 2023 ഏപ്രിൽ 29നാണ് ചിന്നക്കനാൽ സിമന്റുപാലത്തു വച്ച് മയക്കുവെടി അരിക്കൊമ്പനെ പിടികൂടിയത്. തമിഴ്നാട്ടിലെ കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top