കേക്കുമായി ബിജെപി വീണ്ടും എത്തും; കന്യാസ്ത്രീകളുടെ അറസ്റ്റിന്റെ സാഹചര്യം വിശദീകരിക്കും; രാജീവ് ചന്ദ്രശേഖര്‍ തന്നെ നേതൃത്വം കൊടുക്കും

കന്യാസ്ത്രീകളുടെ അറസ്റ്റോടെ അകന്ന ക്രൈസ്തവ സഭകളെ വീണ്ടും അടുപ്പിക്കാന്‍ ബിജെപി. സഭാ നേതാക്കളെ നേരില്‍ കാണാനാണ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെ നേരിട്ട് എത്തി അനുനയിപ്പിക്കാനാണ് ശ്രമം. ഇന്ന് സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് എത്തുമെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്.

രാത്രി എട്ടുമണിക്കാണ് മേജര്‍ ആര്‍ച്ചുബിഷപ്പ് റാഫേല്‍ തട്ടില്‍ അടക്കമുള്ള സഭാ നേതാക്കളെ കാണാനാണ് ശ്രമം. കേരള ബിജെപി ക്രൈസ്തവര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കാനാണ് ശ്രമം. വിവിധ ക്രൈസ്തവ സഭകള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതോടെയാണ് ബിജെപി അനുനിയിപ്പിക്കാനുള്ള ശ്രമം തുടങ്ങുന്നത്.

ALSO READ : കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയില്‍ ദുരൂഹത ആരോപിച്ച് ജോര്‍ജ് കുര്യന്‍; പൊട്ടിച്ചിരിച്ച് പഴി മുഴുവന്‍ പറഞ്ഞത് മാധ്യമങ്ങളെ; ഒപ്പം കുറച്ച് മുസ്ലിം വിരുദ്ധതയും

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ആത്മാര്‍ത്ഥമായ ശ്രമം ബിജെപി മാത്രമാണ് നടത്തുന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രൈസ്തവ സഭകളെ ബിജെപിയുമായി അകറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. അത് മനസിലാക്കി നിലപാട് സ്വീകരിക്കണം എന്നാണ് ബിജെപിയുടെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top