ആറാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പഠനഭാരം താങ്ങാനാവാതെ ആത്മഹത്യ

മഹാരാഷ്ട്രയിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് മരണകാരണം എന്നാണ് വിവരം.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ വെസ്റ്റ് ഏരിയയിലാണ് ദാരുണ സംഭവം നടന്നത്. 14 വയസ്സുകാരിയായ വിദ്യാർത്ഥിനിയാണ് മരിച്ചത്. അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. മാർക്ക് മെച്ചപ്പെടുത്താൻ അധ്യാപകർ നിരന്തരം ഉപദേശം നൽകിയതും കുട്ടിയുടെ ആശങ്ക വർദ്ധിപ്പിച്ചു.

കുട്ടി താമസിച്ചിരുന്ന 19-ാം നിലയിലെ ഫ്ലാറ്റിന്റെ ജനലിലൂടെ താഴേക്ക് ചാടുകയായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിന് മുകളിലേക്കാണ് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഖഡക്പാട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top