ആറാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; അധ്യാപികയുടെ പെരുമാറ്റം ജീവനെടുത്തു

രാജസ്ഥാനിലെ ജയ്പൂരിലെ സ്വകാര്യ സ്കൂളിലാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.
അധ്യാപികയുടെ മോശം പെരുമാറ്റം കാരണം മനംനൊന്താണ്, ആറാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയത് എന്നാണ് വിവരം. രാജസ്ഥാനിലെ ജയ്പൂരിലെ നീരജ മോദി സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്.

സ്കൂളിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു കുട്ടി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്ലാസ് ടീച്ചർ കുട്ടിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. ഇതിൽ മനംനൊന്താണ് കടുംകൈ ചെയ്തത്.

തെളിവ് നശിപ്പിക്കാനും സ്കൂൾ അധികൃതർ ശ്രമിച്ചിരുന്നു. ഇതിന് വേണ്ടി അപകടസ്ഥലം വൃത്തിയാക്കി എന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ അന്വേഷണം ആരംഭിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top