നിലയ്ക്കലിൽ നിന്നും മുഖ്യമന്ത്രി പറന്നിറങ്ങിയത് സഭാ വേദിയിലേക്ക്; പിണറായിയെ പ്രകീർത്തിച്ച് മാർ ക്ലിമ്മിസ്

മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ. നാടാര്‍ സംവരണ വിഷയത്തിൽ മറ്റാരും കാണിക്കാത്ത ആര്‍ജവം കാണിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ക്ലീമിസ് ബാവ പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി നിലയ്ക്കലിൽ നിന്ന് ഹെലികോപ്ടറിൽ സഭ വേദിയിലേക്ക് പറന്നിറങ്ങുകയായിരുന്നു. അടൂർ ഓൾസെയിന്‍റ്സ് പബ്ലിക് സ്കൂൾ നടന്ന മലങ്കര കത്തോലിക്കാ സഭ പുനരൈക്യ വാർഷികത്തിന്‍റെ ഭാഗമായ സഭാസംഗമത്തിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സഭക്കൊപ്പം സർക്കാർ ഉണ്ടാകുമെന്ന് ഉറപ്പു നൽകി.

Also Read : യോഗിയുടെ കത്തിൽ BJP വെട്ടില്‍; പണി CPMനും കൂടിയോ?

മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപനവും സഭാസംഗമവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സമാധാനത്തെ തകർക്കാൻ ആട്ടിൻ തോലിട്ട ചില ചെന്നായ്ക്കൾ ശ്രമിക്കുന്നുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അത്തരക്കാരെ ഒന്നിച്ചു നിന്ന് തോൽപ്പിക്കണം. സമൂഹത്തിന്റെ സമാധാനം ലക്ഷ്യം വച്ച് പ്രവർത്തിക്കണം. എല്ലാവരും ഒറ്റക്കെട്ടായി ആ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പിഎസ് ശ്രീധരൻ പിള്ള തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top