കുടിയിൽ ജില്ലകൾ തമ്മിൽ മത്സരം… മദ്യം വഴി 17,000 കോടി; കോളടിച്ചത് സർക്കാരിന്

കേരളത്തിൽ കച്ചവടം പൊടിപൊടിക്കുന്നു മദ്യ വ്യവസായ മേഖലയിൽ കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് വിറ്റ് തീർത്തത് 17,000 കോടി രൂപയുടെ മദ്യം. ബിവറേജസ് ഔട്ലെറ്റുകൾ വഴിമാത്രം കുടിച്ചു റെക്കോർഡുകൾ സൃഷ്ടിക്കുന്നതിനിടയിലും ബാർ ലൈസെൻസ് പുതുക്കുന്നതിലൂടെ സർക്കാർ ഖജനാവിൽ എത്തുന്നത് കോടികളാണെന്ന് കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.
Also Read: കുപ്പി കളയേണ്ട; വില തന്ന് തിരിച്ചെടുക്കാൻ ബെവ്‌കോ
2016 ൽ പിണറായി വിജയൻ സർക്കാർ ഭരണത്തിൽ എത്തുമ്പോൾ 29 ബാറുകൾ സംസ്ഥാനത്ത് ഉണ്ടായിരുന്നിടത്ത് ഇന്ന് എണ്ണം 854 ആണ്. നാല് വർഷം കൊണ്ട് ബാർ ലൈസൻസ് പുതുക്കുന്നതിലൂടെ സർക്കാരിന് ലഭിച്ചത് 1225.57 കോടി രൂപയാണ്. ഒരു ബാർ ലൈസൻസ് പുതുക്കുന്നത് 35 ലക്ഷം രൂപയാണ് ഈടാക്കുന്നത്.
അടിച്ചുപൊളിയുടെ ഹബ്ബായ എറണാകുളത്തു നിന്നാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ ബാർ ലൈസൻസ് ഫീസ് ലഭിച്ചത്. പൂരനഗരിയായ തൃശൂർ രണ്ടാം സ്ഥാനത്തും തലസ്ഥാനം മൂന്നാം സ്ഥാനത്തുമാണ്. സ്വകാര്യ FL-4A ലൈസൻസ് വഴി പ്രവർത്തിക്കുന്ന ക്ലബുകൾ വഴിയും സർക്കാരിന് ഭീമൻ തുകയാണ് ഖജനാവിൽ വീഴുന്നത്. 20 ലക്ഷം രൂപയാണ് നിലവിൽ ക്ലബുകൾക്കുള്ള ലൈസൻസ് ഫീസ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here