പോലീസിന് പുതിയ മുഖം നൽകിയത് ഇടതു സർക്കാർ; തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വച്ചല്ലെന്ന് മുഖ്യമന്ത്രി

ഇടതു സർക്കാർ പൊലീസിന് പുതിയ മുഖം നൽകാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. അടിയന്തരപ്രമേയത്തിൻ മേൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനമൈത്രി പോലീസ് എന്നതിലേക്ക് മാറ്റാനുള്ള ശ്രമവും ഉണ്ടായി. നല്ല മാറ്റം ആ കാര്യത്തിൽ ഉണ്ടായി എന്നതാണ് കാണാൻ സാധിക്കുന്നത്. 2016 – 2024 വരെ 108 പൊലീസുകാരെ പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെ ഏതെങ്കിലും ഒരു നടപടി കോൺഗ്രസിൻറെ ഭാഗനിന്നും ഉണ്ടായി എന്ന് പറയാൻ സാധിക്കുമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
ജനമൈത്രി പൊലീസിലൂടെ ഇടതുമുന്നണി കൊണ്ട് വന്നത് നല്ല മാറ്റങ്ങളാണ്. ജനമൈത്രി സംവിധാനം നല്ലപോലെ പ്രകടിപ്പിക്കാൻ കഴിയുന്നത് 2006 ന് ശേഷമാണ്. ചെറിയ വിഭാഗത്തിന് പ്രശ്നം ഉണ്ട്. പുതിയ സമീപനം ഉൾക്കൊള്ളാത്തവർ ഉണ്ട്. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. തെറ്റ് ചെയ്യുന്ന പൊലീസുകാരെ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read : സമര പ്രഖ്യാപനത്തോടെ വാക്ഔട്ട്; സത്യാഗ്രഹം ആരംഭിച്ച് യുവ എംഎൽഎമാർ
അതേസമയം തനിക്ക് പോലീസ് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ പൊലീസ് ക്രൂരമായി നേരിട്ടു. കോൺഗ്രസ് ഭരണത്തിൽ നടന്നത് വേട്ടയാടലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here