ഗള്‍ഫ് പര്യടനവുമായി മുഖ്യമന്ത്രി; ആറ് രാജ്യങ്ങളിലെ പ്രവാസികളുമായി കൂടിക്കാഴ്ച

തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗള്‍ഫ് പര്യടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് രാജ്യങ്ങളിലായി പ്രവാസി മലയാളികളെ നേരില്‍ കാണാനും സംസാരിക്കാനുമാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ഒക്ടോബര്‍ 16 മുതലാണ് പര്യടനം നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ ഒന്‍പത് വരെ നീണ്ടു നില്‍ക്കുന്ന രീതിയിലാണ് പരിപാടികള്‍. പ്രവാസി ക്ഷേമത്തിനായി ഇടത് സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ മുഖ്യമന്ത്രി വിശദീകരിക്കും.

ബഹ്‌റൈനിലാണ് ആദ്യ പരിപാടി. ഇത് ഒക്ടോബര്‍ 16നാണ്. ഒക്ടോബര്‍ 17-ന് സൗദി, ദമ്മാം തുടങ്ങിയ രാജ്യങ്ങളില്‍ മുഖ്യമന്ത്രി എത്തും. ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി പ്രവാസികളുമായി സംസാരിക്കും. ഒക്ടോബര്‍ 24, 25 ദിവസങ്ങളില്‍ ഒമാന്‍, മസ്‌ക്കറ്റ്, ഒക്ടോബര്‍ 30-ഖത്തര്‍, നവംബര്‍ ഏഴിന് കുവൈത്ത്, നവംബര്‍ ഒന്‍പതിന് അബുദാബി എന്നിങ്ങനെയാണ് യാത്രാ പരിപാടികള്‍.

പ്രവാസികളോട് സംസാരിക്കുന്നതിനൊപ്പം നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയും മുഖ്യമന്ത്രിയുടെ യാത്രയുടെ ലക്ഷ്യമാണ്. കേരള സഭാംഗങ്ങള്‍, മലയാളം മിഷന്‍ ചാപ്റ്ററുകള്‍ എന്നിവരെ കൂടാതെ വിവിധ വ്യാവസായികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം. മന്ത്രി സജി ചെറിയാനും നോര്‍ക്ക, മലയാളം മിഷന്‍ ഭാരവാഹികളും മുഖ്യമന്ത്രിക്കൊപ്പം ഗള്‍ഫിലേക്ക് എത്തുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top