യാത്രക്കിടെ ജഗതി ശ്രീകുമാറിനെ കണ്ടു; സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുന്ന മലയാളത്തിന്റെ പ്രിയ നടന്‍ ജഗതി ശ്രീകുമാറിനെ കണ്ടെ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി സന്തോഷം പങ്കുവച്ചത്. എറണാകുളത്തേക്കുളള യാത്രക്കിടെയാണ് ഈ കൂടിക്കാഴ്ച. ജഗതിയെ സീറ്റിന് അടുത്ത് എത്തി സ്‌നേഹത്തോടെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന ചിത്രവും മുഖ്യമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു’ മുഖ്യമന്ത്രി കുറിച്ചു. നിരവധിപേരാണ് ഈ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
2012 മാര്‍ച്ച് 12ന് പുലര്‍ച്ചെയാണ് മലപ്പുറം പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here