ബോഡി ഷെയ്മിങ് പരാമർശത്തിൽ പിണറായി വിജയനെതിരെ പോലീസിൽ പരാതി; നടപടി സ്വീകരിക്കണമെന്ന് ലീഗ്

നജീബ് കാന്തപുരം എംഎൽഎക്കെതിരേ നിയമസഭയിൽ മുഖ‍്യമന്ത്രി പിണറായി വിജയൻ നടത്തിയ ബോഡി ഷെയ്മിങ് പരാമർശത്തിൽ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ്. പെരിന്തൽമണ്ണ പൊലീസിൽ യൂത്ത് ലീഗ് ഇതു സംബന്ധിച്ച് പരാതി നൽകി.

Also Read : “രണ്ട് കൈയും ഇല്ലാത്തവന്റെ ചന്തിയില്‍ ഉറുമ്പ് കയറിയാല്‍ ഉണ്ടാകുന്ന അവസ്ഥ”; വീണ്ടും അധിക്ഷേപ പരാമര്‍ശം; ഇത്തവണ ചിത്തരഞ്ജന്‍ വക

മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്‍റ് സിദ്ദിഖ് വാഫി, ജനറൽ സെക്രട്ടറി ഫത്താഹ് എന്നിവരാണ് പരാതി നൽകിയത്. “എട്ടുമുക്കാലട്ടി വെച്ചതുപോലെ ഒരാൾ” എന്നായിരുന്നു നജീബ് കാന്തപുരം എംഎൽഎ‍യുടെ ഉയരത്തെ മുഖ‍്യമന്ത്രി പരിഹസിച്ചത്. പേരെടുത്ത് പറയാതെയായിരുന്നു പരാമർശം.“എട്ടുമുക്കാലട്ടി വെച്ചതുപോലെ ഒരാൾ” എന്ന പരാമർശം പിൻവലിക്കണമെന്നും സഭാ രേഖകളിൽ നിന്ന് നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top