പിണറായി ഭരണത്തിൽ കേരളം ഇനിയും വികസിക്കും; ഓണാഘോഷ സമാപന വേദിയിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി ഗവർണർ

സർക്കാർ- ഗവർണർ ഏറ്റുമുട്ടലിന് വിരാമമോ എന്ന ചോദ്യം ഉയർത്തുന്ന കഴ്ചകൾക്കാണ് തലസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്. തെരുവിൽ കിടന്നു അടികൊണ്ട എസഎഫ്ഐക്കാർ ഈ കാഴ്ച കാണുന്നുണ്ടോയെന്നുമുള്ള ചർച്ചകളും ഉയരുന്നുണ്ട്. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സമാപന ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഗവർണർ മുഖ്യമന്ത്രിയെ സഹോദരനെന്നാണ് അഭിസംബോധന ചെയ്തത്. നൽകിയ ബഹുമാനത്തിന് നന്ദിയെന്നും പിണറായിയൂടെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ അഭിവൃദ്ധിയോടെ മുന്നോട്ട് പോകട്ടെയെന്നും ഗവർണർ പ്രസംഗത്തിനിടെ പറഞ്ഞു.
Also Read : പീഡനക്കേസിൽ ഒളിവിൽപോയ വേടന് തിരിച്ചുവരാൻ വേദിയൊരുക്കി സിപിഎം എംഎൽഎ; റാപ്പർ ഇന്ന് പൊലീസിന് മുന്നിൽ
നേരത്തെ ഓണം വാരാഘോഷത്തിൽ ഗവർണർ പങ്കെടുക്കില്ലെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി ഫോണിലൂടെ ഗവർണറെ ക്ഷണിക്കുകയായിരുന്നു. പ്രധാനവേദിയിൽ മുഖ്യമന്ത്രിയും കുടുംബത്തിനും ഒപ്പമിരുന്ന് ഗവർണറും കുടുംബവും ഘോഷയാത്ര കാണുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്നപ്പോൾ 2022ലെ ഓണാഘോഷ പരിപാടിയിലേക്ക് സർക്കാർ അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here