പോലീസ് രാജിൽ പിണറായിയുടെ മറുപടി തൃപ്തികരമല്ല !!! ചരിത്രം പറഞ്ഞ് പ്രതിപക്ഷത്തെ പറ്റിക്കാം; ജനങ്ങൾ മണ്ടന്മാരല്ല

സംസഥാനത്ത് നടക്കുന്ന പോലീസ് അതിക്രമങ്ങളിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടികൾ തൃപ്തികരമല്ല എന്ന ചർച്ചകൾ ഉയരുന്നു. സാധാരണ ജനങ്ങൾ പോലീസിൽ നിന്നും നേരിടുന്ന നിഷ്ടൂരമായ ആക്രമണങ്ങളും ഭീഷണിയുമാണ് നേരിടുന്നത്. നിലവിലത്തെ സാഹചര്യങ്ങളെ മുഖ്യമന്ത്രി ലഘൂകരിക്കുകയാണെന്നും ഒരു കൈ കൊണ്ട് ശിക്ഷിക്കുകയും മറുകൈകൊണ്ട് സംരക്ഷിക്കുകയുമായുമാണ് ചെയ്യുന്നതെന്ന വാദങ്ങളും ഉയരുന്നുണ്ട്.

Also Read : എംഎം മണിയെയും ലംബോധരനെയും വെറുതെ വിടാത്ത വിഎസ് നടപടി; ചിന്നക്കനാൽ ഭൂമി വ്യാജ പട്ടയക്കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

നടപടി നേരിട്ട ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന പോലീസുകാരെ ഒരു സമയ പരിധി കഴിഞ്ഞു തിരിച്ചെടുക്കുന്ന പ്രവണതയുണ്ടെന്നും വിമർശനമുണ്ട്. ചരിത്രം പറഞ്ഞ് പ്രതിപക്ഷത്തെ പറ്റിക്കാം, മാസ്സ് ബിജിഎം ഇട്ട് സോഷ്യൽ മീഡിയയിൽ പിആർ വർക്കുകളും നടത്താം. എന്നാൽ സാധാരണ ജനങ്ങളും സ്വന്തം പാർട്ടിയിൽ തന്നെയുള്ള അനുഭാവികളും പോലീസ് ക്രൂരതകൾക്ക് ഇരകളാണ്. പൊലീസുകാരെ പിരിച്ചുവിട്ട കണക്കുകൾ രമേശ് ചെന്നിത്തല ചോദ്യം ചെയ്തപ്പോൾ വ്യക്തിപരമായി മറുപടി പറയാമെന്നായിരുന്നു സഭയിൽ ചിരി പടർത്തികൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

Also Read : ശിവഗിരിയിലെ പോലീസ് അതിക്രമത്തിൽ പിണറായിയുടെ ആരോപണം തെറ്റ്; ജുഡീഷ്യല്‍ കമ്മിഷൻ റിപ്പോര്‍ട്ടില്‍ ആന്റണിക്കും പോലീസിനും ക്ലീന്‍ചിറ്റ്

ഇടതു സർക്കാരാണ് പൊലീസിന് പുതിയ മുഖം നൽകാനുള്ള ശ്രമങ്ങൾ നടത്തിയതെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. ജനമൈത്രി പോലീസ് എന്നതിലേക്ക് മാറ്റാനുള്ള ശ്രമവും നടത്തിയെന്നും നല്ല മാറ്റം ആ കാര്യത്തിൽ ഉണ്ടായിമെന്നുമാണ് മുഖ്യൻ പറഞ്ഞത്. 2016 – 2024 വരെ 108 പൊലീസുകാരെ പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെ ഏതെങ്കിലും ഒരു നടപടി കോൺഗ്രസിൻറെ ഭാഗത്തു നിന്നും ഉണ്ടായി എന്ന് പറയാൻ സാധിക്കുമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top