അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചെത്തി; സ്കൂൾ സമയം, സര്‍വകലാശാല…. പരിഹരിക്കാന്‍ ഏറെ വിഷയങ്ങൾ

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി. ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടുയള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി ചികിത്സക്കായി പോയത്.
സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയുടെ പരാതി അടക്കം നിരവധി പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രിക്ക് മുന്നിലുളളത്. സമയമാറ്റത്തില്‍ കടുത്ത നിലപാടാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആദ്യം സ്വീകരിച്ചത്. എന്നാല്‍ സമസ്തയും നിലപാട് കടുപ്പിച്ചതോടെ ചര്‍ച്ചയാകാം എന്ന നിലപാടിലേക്ക് മന്ത്രി എത്തി. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് സമസ്ത അന്ന് മുതല്‍ പറഞ്ഞിരുന്ന കാര്യമാണ്. മുഖ്യമന്ത്രിയില്‍ നിന്നും അനുകൂല തീരുമാനം സമസ്ത പ്രതീക്ഷിക്കുന്നുണ്ട്. ചര്‍ച്ച ചെയ്ത് പരിഹാരം കാണാനുള്ള ശ്രമിത്തിലാണ് സര്‍ക്കാര്‍.
കേരള സര്‍വകലാശാലയിലെ പ്രതിസന്ധിയും പരിഹരിക്കാനുണ്ട്. ഗവര്‍ണറും സിപിഎം നിയന്ത്രണത്തിലുള്ള സിന്‍ഡിക്കറ്റും പരസ്പരം പോരടിക്കുമ്പോള്‍ ദുരിതത്തിലായിരിക്കുന്നത് വിദ്യാര്‍ത്ഥികളാണ്. ഇതില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ വിഷയത്തില്‍ വേഗത്തില്‍ ഒരു പരിഹാരം സര്‍ക്കാരിന്റെ കൂടി ആവശ്യമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here