എൻഎം വിജയന്റെ കുടുംബം പിണറായിയെ കണ്ടതിൽ വിറളി പൂണ്ട് കെപിസിസി; കടബാധ്യത ഏറ്റെടുക്കുമെന്ന് സണ്ണി ജോസഫിന്റെ പ്രഖ്യാപനം

വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരുമകൾ പത്മജ മുഖ്യമന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചെന്ന് പത്മജ മാധ്യമങ്ങളോട് പറയുകയും ഉണ്ടായി. എന്നാൽ ഇതിനു പിന്നാലെ പിണറായി വിജയൻ വിഷയത്തിൽ പരിഹാരം കണ്ടെത്തുമെന്ന ആശങ്ക ഉടലെടുത്തതോടെയാണ് എൻ എം വിജയന്‍റെ അർബൻ ബാങ്കിലെ കടബാധ്യത തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് പ്രഖ്യാപിച്ചത്.

Also Read : വികസന സദസുമായി സഹകരിക്കാൻ മുസ്ലിം ലീഗ്; കോൺഗ്രസിന്റെ തീരുമാനങ്ങൾക്ക് പുല്ല് വില

ധാർമികമായ ബാധ്യത പാർട്ടിക്കുണ്ടെന്നും നിയമപരമല്ലെന്നും പറഞ്ഞ സണ്ണി ജോസഫ് കടബാധ്യത ഏറ്റെടുത്താൽ ഏറ്റെടുത്തതാണെന്നും ഉറപ്പ് നൽക്കുകയായിരുന്നു. കാണാൻ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കരുതലോടുകൂടിയാണ് സംസാരിച്ചതെന്ന് പത്മജ പറഞ്ഞു. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെക്കുറിച്ചും പത്മജ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കൂടിക്കാഴ്ച പോസിറ്റീവാണെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top