മുഖ്യമന്ത്രി ചികിത്സക്കായി വീണ്ടും അമേരിക്കയിലേക്ക് പറക്കുന്നു; ഇന്ന് രാത്രി പുറപ്പെടും

പൊതുജനാരോഗ്യരംഗത്ത് കേരളം നമ്പര്‍ വണ്‍ എന്ന് ഇടത് ജനാധിപത്യ മുന്നണി സര്‍ക്കാര്‍ വാഴ്ത്ത് പാട്ടുകള്‍ നടത്തുന്നതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്. ഇന്ന് രാത്രി മുഖ്യമന്ത്രി പുറപ്പെടും. 10 ദിവസം നീളുന്ന തുടര്‍ ചികിത്സയ്ക്കായാണ് യാത്ര. ദുബായ് വഴിയായിരിക്കും അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്.
നേരത്തെയും മുഖ്യമന്ത്രി അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. അതിന്റെ തുടര്‍ ചികിത്സക്കായാണ് ഇപ്പോഴത്തെ യാത്ര. യാത്രയുടെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതിന് മുമ്പ് 2018 സെപ്റ്റംബറിലും 2022 ജനുവരിയിലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. അന്ന് ഭാര്യ കമല സഹായി സുനീഷ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സര്‍ക്കാര്‍ ചിലവില്‍ പോയത്.
സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങളും പ്രതിഷേധങ്ങളും നടത്തുന്നതിനിടയിലാണ് മുഖ്യമന്ത്രി പിണറായി ചികിത്സക്കായി പോകുന്നത്. കോട്ടയത്ത് മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ മരിച്ചതിന്റെ വിവാദം കത്തിനില്‍ക്കുന്നതിന് പുറമെ പൊതുജനാരോഗ്യ രംഗത്തെ അപര്യാപ്തതകള്‍ വലിയ തോതില്‍ ചര്‍ച്ചയാകുന്ന ഘട്ടത്തിലാണ് വിദേശയാത്ര.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here