ഓണത്തിന് വെളിച്ചെണ്ണ കുറഞ്ഞ വിലയിൽ നൽകും; മന്ത്രി ജി ആർ അനിൽ.

ഓണക്കാലത്ത് വെളിച്ചെണ്ണ ന്യായവിലയിൽ നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. ദിനംപ്രതി വെളിച്ചെണ്ണ വില കുത്തനെ ഉയരുകയാണ്. ഇത് സംബന്ധിച്ച് മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു.
സപ്ലൈകോ വഴി ഓണസമയത്ത് അരിയും വെളിച്ചെണ്ണയും കുറഞ്ഞവിലയിൽ ലഭ്യമാക്കാൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു. സപ്ലൈകോ ആസ്ഥാനത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി(FCI) അരി സംഭരണത്തെ കുറിച്ചും ചർച്ച നടത്തി.
ആറു മാസത്തിനിടെ വെളിച്ചെണ്ണയുടെ വില ഇരട്ടിയിലധികമാണ് വർധിച്ചത്. 350 രൂപയായിരുന്ന കേര വെളിച്ചെണ്ണയ്ക്ക് 100 രൂപയാണ് സർക്കാർ കൂട്ടിയത്. രണ്ടാഴ്ചക്കുള്ളിൽ രണ്ട് തവണയാണ് വിലവർദ്ധനവ് ഉണ്ടായത്. നിലവിൽ ഒരു ലിറ്റർ കേര വെളിച്ചെണ്ണ വാങ്ങണമെങ്കിൽ 529 രൂപ നൽകണം.
കേരളം, തമിഴ്നാട് ഫിലിപ്പീൻസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തേങ്ങയുടെ ഉൽപാദനവും കുറഞ്ഞു. അതോടെ ഇറക്കുമതിയിലും ഇടിവുണ്ടായി. കിലോയ്ക്ക് 33 രൂപയിൽ കിടന്ന നാളികേരത്തിന്റെ വില ഇപ്പോൾ ഏകദേശം 100 രൂപയോട് അടുത്തിട്ടുണ്ട്. ഇതാണ് വെളിച്ചെണ്ണയ്ക്ക് ഇത്രയും വില കൂടാൻ കാരണമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here