തെങ്ങ് വീണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; രണ്ടുപേരും സ്ത്രീകള്‍

നെയ്യാറ്റിന്‍കരയില്‍ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. പാലത്തിന് മുകളില്‍ നില്‍ക്കുകയായിരുന്ന ഇവരുടെ മേലേക്ക് തെങ്ങ് വീഴുകയായിരുന്നു. ചാവടി സ്വദേശികളുമായ വസന്തകുമാരി, ചന്ദ്രിക എന്നിവരാണ് മരിച്ചത്. ഇരുവരും ജോലിക്കായി എത്തിയതായിരുന്നു. ഇതിനിടെ തെങ്ങിന്റെ മൂട് ഇളകി ഇവരുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

തോടിന് കുറുകെ ഉണ്ടായിരുന്ന പാലത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുക ആയിരുന്നു വസന്തകുമാരിയും ചന്ദ്രികയും. ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ ഇവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top