കുട്ടികൾക്ക് ചുമ മരുന്നു നൽകരുത്… ‘കോൾഡ്രിഫ്’ കഫ് സിറപ്പിൻ്റെ വില്പന കേരളത്തിലും നിർത്തി

രാജസ്ഥാനിലും മധ്യപ്രദേശിലും കുട്ടികളുടെ കൂട്ടക്കുരുതിക്ക് ഇടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പിന്റെ വില്പന കേരളത്തിലും നിർത്തിവച്ചതായി മന്ത്രി വീണാ ജോർജ്. 11 കുട്ടികൾ മരിച്ച സ്ഥലങ്ങളിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്ആർ-13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി. എന്നാൽ ഈ ബാച്ചിലുള്ള മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എങ്കിലും സുരക്ഷ മുൻനിർത്തിയാണ് കേരളത്തിൽ നിരോധനം ഏർപ്പെടുത്തിയത്.

Also Read: കുട്ടികളുടെ കൂട്ടക്കുരുതിക്ക് കാരണം കഫ് സിറപ്പ് തന്നെ!! സ്ഥിരീകരിച്ച് കേന്ദ്രം

കേരളത്തിൽ ഈ മരുന്നിന്റെ വില്പന നടത്തുന്നത് എട്ട് വിതരണക്കാർ വഴിയാണ്. ഇതെല്ലാം നിർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള വില്പന നിർത്താനും മന്ത്രി ഉത്തരവിട്ടു. ഡ്രഗ്‌ കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളുമുണ്ട്. കോള്‍ഡ്രിഫ് സിറപ്പിന്റെ സാമ്പിളുകളോടൊപ്പം തന്നെ മറ്റു ചുമ മരുന്നുകളുടെയും സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ചുമ മരുന്നുകൾ കേരളത്തിൽ വിതരണം ചെയ്യുന്ന അഞ്ച് കമ്പനികളുടെ സാമ്പിളുകളാണ് എടുത്തിട്ടുള്ളത്.

Also Read: കുട്ടികളുടെ കൂട്ടമരണത്തിന് ഇടയാക്കിയ കഫ് സിറപ്പ് ഇതാ…. വിൽപന നിരോധിച്ച് തമിഴ്നാട്

രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷ മരുന്നുകൾ നൽകരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS) നിർദ്ദേശം നൽകിയിരുന്നു. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും കഫ് സിറപ്പുകൾ നൽകാൻ പാടില്ല. അടിയന്തരഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കാനാണ് നിർദ്ദേശം. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കഫ് സിറപ്പുകൾ വിൽക്കാൻ പാടില്ല. കോൾഡ്രിഫ് കഫ് സിറപ്പ് സംബന്ധിച്ചു എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top